66 വയസ്സ് പൂർത്തിയാകുന്ന ഇന്ദ്രൻസിന് ജന്മദിനാശംസകളുമായി മുരളി ഗോപി

66 വയസ് ആഘോഷിക്കുന്ന ഇന്ദ്രൻസിന് പിറന്നാൾ ആശംസകളുമായി മുരളി ഗോപി. നടൻ എന്ന നിലയിലും തിരക്കഥാകൃത്തായും മലയാളി മനസ്സുകളിൽ ഇടം നേടിയ താരമാണ് മുരളി ഗോപി. പൃഥ്വിരാജ് സംവിധാനം ചെയ്ത യൂസിഫർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും മുരളി ഗോപി ആയിരുന്നു. മോഹൻലാൻ ചിത്രം എമ്പുരാൻറെ പണിപ്പുരയിൽ അദ്ദേഹം ഇപ്പോൾ .

കെ. സുരേന്ദ്രൻ  എന്നാണ് ഇന്ദ്രൻസിന്റെ യഥാർത്ഥ പേര്. സിനിമയിലെ വസ്ത്രാലങ്കാരം വിഭാഗത്തിൽ നിന്നാണ് നടൻ എന്ന നിലയിലേക്ക് ഇന്ദ്രൻസ് വളർന്നത് മലയാളത്തിൽ 250ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന അവാർഡ് അടക്കം. നിരവധി അവാർഡുകൾ അദ്ദേഹം  വാരി കൂട്ടിയിട്ടുണ്ട്. ഇന്ദ്രൻസിന്റെതായി നിരവധി സിനിമകളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്, മനോജ് കെ ജയൻ, ഇന്ദ്രൻസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന കാലവർഷക്കാറ്റ്, സോമൻ അമ്പാട്ട് സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്കരൻ, ഹരീഷ് പേരടിയും ഇന്ദ്രൻസും ഒന്നിക്കുന്ന  മധുര കണക്ക് തുടങ്ങിയവ ആണ്.  റോജിൻ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹോം 2021 വർഷത്തെ ഇന്ദ്രൻസിന്റെ സിനിമകളിൽ ഏറ്റവും മികച്ച ചിത്രമായിരുന്നു.  ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഇന്ദ്രൻസിന് ലഭിച്ചത്.  ചിത്രത്തിൽ പപ്പു പിഷാരടി എന്ന വേഷമാണ് ഇന്ദ്രൻസ് കൈകാര്യം ചെയ്തത്