പ്രധാനമന്ത്രി സുരക്ഷ ഭിമാ യോജനയെ കുറിച്ച് അറിയാം

പ്രധാനമന്ത്രി സുരക്ഷാ ഭിമാ യോജന പ്രകാരം അപകട മരണത്തിനോ ഇല്ലങ്കിൽ പൂർണമായും വൈകല്യം ബാധിച്ചവർകോ ആയിരിക്കും ഈ പദ്ധതിയുടെ ഉപഭോക്താക്കൾക്. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് ഈ സ്കീം ലഭ്യമാണ്. ബാങ്ക് അക്കൗണ്ടിന്റ് പ്രാഥമിക കെ‌വൈ‌സി ആയിരിക്കും ആധാർ. അപകട മരണത്തിനും പൂർണ്ണ വൈകല്യത്തിനും 2 ലക്ഷം രൂപയും സ്കീമിന് കീഴിലുള്ള റിസ്ക് കവറേജ്. ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം രൂപ ലഭിക്കും. ഒരു കൊല്ലത്തേക്ക് വെറും 12 രൂപ മാത്രമാണ് ഇതിന് വേണ്ടി ചിലവാക്കുക.ഒരു തവണയായി ‘ഓട്ടോ ഡെബിറ്റ്’ സൗകര്യം വഴി അക്കൗണ്ട് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതിവർഷം 12 രൂപ എടുക്കും. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളോ മറ്റേതെങ്കിലും ജനറൽ ഇൻഷുറൻസ് കമ്പനിയോ ആണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്.

ഈ വീഡിയോയിൽ പ്രധാനമന്ത്രി സുരക്ഷാ ഭിമാ യോജനയെ കുറിച്ചാണ് പറയുന്നത്.കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ പ്രധാൻ മന്ത്രി രക്ഷാ ഭീമ യോജന വളരെ കുറഞ്ഞ പ്രീമിയത്തിൽ ആരംഭിച്ചിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പി‌എം‌എസ്ബിവിയുടെ വാർഷിക പ്രീമിയം വെറും 12 രൂപയാണ്. അതിന്റെ പ്രീമിയം മെയ് മാസാവസാനം നിക്ഷേപിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മെയ് 31 ന് ആയിരിക്കും കുറയ്ക്കുന്നു എന്നതാണ്. അതിനാൽ നിങ്ങൾ PMSBY എടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ശൂന്യമായി സൂക്ഷിക്കരുത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=EfAXUi-qlZE

Leave a Comment