ഹൃദയത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോളിവുഡ് സംവിധായകൻ കരൺ ജോഹർ

ആരാധകർ നെഞ്ചോട് അടുപ്പിച്ച ഹൃദയത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോളിവുഡ്  സംവിധായകൻ കരൺ ജോഹറിന്റെ   ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും. ബോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലുള്ള റീമേക്ക് അവകാശമാണ് കരൺ നേടിയിരിക്കുന്നത്.

കരൺ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കാര്യം അറിയിച്ചിരുന്നു.  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രമാണ് ഹൃദയം. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് പ്രധാന വേഷത്തിലെത്തുന്നത്. ദർശന രാജേന്ദ്രൻ,  കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രണവിന്റെ നായകന്മാരായി എത്തുന്നത്.  ക്യാമ്പസ് പശ്ചാത്തലത്തിൽ  ഒരുക്കിയ ചിത്രം വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങൾ കീഴടക്കി. 15 പാട്ടുകളാണ് സിനിമയിലുള്ളത്  ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

അരുൺ നീലകണ്ഠൻ എന്ന വേഷത്തിലാണ് പ്രണവ് ചിത്രത്തിലെത്തുന്നത്. പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണിത്.50 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രം റീമേക്കിനായി നൽകിയ വിവരം വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, മോഹൻലാൽ, തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.