50 ദിവസം പിന്നിട്ട് ഹൃദയം, നന്ദി അറിയിച്ച് അണിയറപ്രവർത്തകർ

50 ദിവസം പിന്നിടുന്ന ചിത്രത്തിന്റെ വിജയം ആഘോഷിച്ച് ഹൃദയം ടീം. ജനുവരി 21ന് റിലീസ് ചെയ്ത ഹൃദയം  നിറഞ്ഞ കയ്യടികളോടെയാണ് ജനഹൃദയങ്ങൾ ഏറ്റു വാങ്ങിയത്.  ഇപ്പോൾ 50 ദിവസം പിന്നിടുന്ന ഹൃദയം എന്ന സിനിമയുടെ വിജയം ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകർ, സന്തോഷം ആഘോഷിക്കുന്നതിന്റെ  പോസ്റ്റർ വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ  അറിയിച്ചിരിച്ചുന്നു.  യുവ താരനിര അണിനിരന്ന ഹൃദയം എന്ന ചിത്രം വിനീത് ശ്രീനിവാസന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. പ്രണവ് മോഹൻലാലിന്റെ അഭിനയത്തിനും  നിരവധി പ്രശംസകൾ ലഭിച്ചിരുന്നു. കഴിഞ്ഞ മാസം ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം ഇറങ്ങുന്നതിനു മുൻപ് തന്നെ  ചിത്രത്തിലെ ഗാനങ്ങളെല്ലാം സോഷ്യൽ മീഡിയയിലെ വമ്പൻ ഹിറ്റുകളായിരുന്നു. ദർശന തുടങ്ങുന്ന ഗാനവും, ഉണക്കമുന്തിരി  എന്ന  ഗാനവുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. 15 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്,  എല്ലാം ഒന്നിനൊന്നു മികച്ച ഗാനങ്ങളാണ് നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗ്ഗരാജ്യം പുറത്തിറങ്ങി 6വർഷത്തിന് ശേഷമാണ് ഈ ചിത്രം വിനീത് സംവിധാനം ചെയ്യുന്നത്. 50 കോടി കളക്ഷൻ റെക്കോഡ് ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം നിർമ്മിച്ചത്. ക്യാമ്പസ് പ്രണയവും സൗഹൃദവും പ്രണയവും നഷ്ടവും എല്ലാം മുൻപ് അനുഭവിച്ച ക്യാമ്പസ് ജീവിതത്തിലേക്ക് നമ്മളെ തിരിച്ചു കൊണ്ടു പോകുന്നു.