ഹൃദയം വിജയാഘോഷം നായകൻ ഹിമാലയത്തിൽ

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടൂകെട്ടിലൊരുങ്ങിയ ഹൃദയം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്റരുകളിലും ഒടിടിയിലും ശ്രദ്ധ നേടിയിരിക്കുകയാണ്. സിനിമയിലെ മിക്ക താരങ്ങളുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോഴും ചിത്രത്തിലെ നായകനായ പ്രണവിന്‍റെ ഒരു അഭിമുഖം പോലും വന്നിരുന്നില്ല. സോഷ്യൽമീഡിയയിലും അത്ര സജീവമല്ലാത്ത പ്രണവ് ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ‘ഹൃദയം’ റിലീസിന് ശേഷം നീണ്ട യാത്രയിലാണ് പ്രണവ് മോഹൻലാൽ.

 

ഹിമാചൽപ്രദേശിലൂടെയുള്ള യാത്രയ്ക്കിടെ പകർത്തിയ നിരവധി ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം ബാക്ക്പാക്കും തൂക്കിനിൽക്കുന്ന തന്‍റെയൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. . ഹൃദയം സിനിമയിൽ പ്രണവ് അവതരിപ്പിച്ച അരുൺ എന്ന കഥാപാത്രം ക്യാമറയിൽ പകർത്തിയതായി കാണിക്കുന്നത് പ്രണവ് പല യാത്രകളിൽ പകർത്തിയ ഏതാനും ചിത്രങ്ങളാണെന്ന് അടുത്തിടെ സഹതാരം അഭിമുഖത്തിൽ പറഞ്ഞിരുന്നു.