ഹൃദയത്തിന്റെ റിലീസ്.. നിലപാട് വ്യക്തമാക്കി അണിയറ പ്രവർത്തകർ

ഹൃദയത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കുപ്രചരണങ്ങൾക്കു മറുപടി നൽകി ഹൃദയം ടീം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഹൃദയം ടീം എത്തിയിരിക്കുന്നത്. കോവിഡിന്റെ വ്യാപനം കൂടുന്നതുമായി ബന്ധപ്പെട്ട് പല ചിത്രങ്ങളുടെയും റിലീസ് മാറ്റിയിരുന്നു. അത്തരത്തിൽ ജനുവരി ഇരുപത്തിയൊന്നിന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് മാറ്റി എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതിനിടയിൽ ഈ വാർത്തകൾക്കെതിരെ പ്രതികരണവുമായി അണിയറപ്രവർത്തകർ തന്നെ രംഗത്തെത്തിയത്. ലോക്ക് ഡൌൺ, നൈറ്റ് കർഫ്യു, ഞായറാഴ്ച കർഫ്യു തുടങ്ങിയ നടപടികൾ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഉണ്ടായില്ല എങ്കിൽ, ഹൃദയത്തിന്റെ റിലീസ് മാറ്റില്ല എന്ന് തന്നെയാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട്, ടോവിനോ തോമസ് ചിത്രം നാരദൻ എന്നിവയെല്ലാം ജനുവരിയിൽ നിന്ന് റിലീസ് ഡേറ്റ് മാറ്റിയിരുന്നു. കൂടാതെ അന്യഭാഷാ ചിത്രങ്ങളും റീലിസ് മാറ്റിയിരുന്നു.

ഹൃദയം ഇറങ്ങുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഉണക്കമുന്തിരി, ദർശന എന്നു തുടങ്ങിയ ഗാനങ്ങൾ എല്ലാം ഇരു കയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സംഗീതത്തിനു പ്രാധാന്യം നൽകുന്ന ചിത്രത്തിൽ 16 പാട്ടുകളാണ് ഉള്ളത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ദർശന രാജേന്ദ്രനും, കല്യാണ പ്രിയദർശനുമാണ് ചിത്രത്തിൽ പ്രണവിന്റെ നായികന്മാരായി എത്തുന്നത്. മെറിലാൻഡ് ഫിലിം(Hridayam movie release date)