ഹൃദയം ആദ്യ ദിന കളക്ഷൻ ഞെട്ടിച്ചു….

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമ എന്നതാണ് പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ആകാംഷ നൽകുന്നത്. മലയാള സിനിമയിലെ താര രാജാവിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായി എത്തുന്നു എന്ന മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി 15 പാട്ടുകൾ ഉള്ള സിനിമ റെക്കോർഡും ഹൃദയത്തിനുണ്ട്. ആദ്യ ദിനം തന്നെ വലിയ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് നേടാൻ സാധിച്ചത്.

അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അരുണിന്റെ ടീനേജ് കാലഘട്ടം മുതൽ വിവാഹ ജീവിതം വരെ ഉള്ള ഭാഗങ്ങളാണ് ചിത്രത്തിലെ പ്രധാന ഘടകം. ചെന്നൈ പോലെ ഉള്ള അന്യ സംസ്ഥാങ്ങളിൽ പോയി പഠിച്ച യുവാക്കൾക്ക് ഒരുപാട് ഗൃഹാത്വര ഓർമ്മകൾ നൽകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ആദ്യ പകുതി വരെ മനോഹരമായ പ്രണയ രംഗങ്ങളും ഒരുപാട് സന്തോഷം നിറഞ്ഞ നിമിഷങ്ങളും ഉണ്ട് എങ്കിലും, തുടർന്ന് വരുന്ന നിമിഷങ്ങൾ പലർക്കും ഉൾകൊള്ളാൻ സാധിക്കാത്തതാണ്.

എല്ലാ പ്രായക്കാർക്കും ഒരേപോലെ ഉൾകൊള്ളാൻ സാധിക്കില്ല എന്ന ചെറിയ പ്രശ്നം ചിത്രത്തിന് ഉണ്ട് എങ്കിലും വലിയ കളക്ഷനാണ് ആദ്യ ദിനത്തിൽ തന്നെ ഹൃദയം നേടിയെടുത്തത്. താര രാജാവിന്റെ മകനെ കാണാനായി എല്ലാ ആരാധകരും ആദ്യ ദിനം എത്തിയതുകൊണ്ട് തന്നെ 4 കോടിയോളം രൂപം ആദ്യം ദിന കളക്ഷനായി ലഭിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.