കുതിരക്കൊപ്പം സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടുമായി വീണ നായർ

കുതിരക്കൊപ്പം സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടുമായി പ്രിയ താരം വീണ നായർ.  ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ആരാധകർക്ക് പ്രിയങ്കരിയായ താരമാണ് വീണ നായർ. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട്‌ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുതിരയുടെ അടുത്തുനിന്ന് കൊണ്ടും, അതിനെ പിടിച്ചു കൊണ്ടുമൊക്കെയാണ് വീണ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.വീണയുടെ  ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അനു ലാൽ ആണ്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകൾ നൽകിക്കൊണ്ടിരിക്കുന്നത്.

കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലാമേള കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ എന്റെ മകൾ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്.  പിന്നീട് ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളി മൂങ്ങ എന്ന ചിത്രത്തിലൂടെ, താരം സിനിമയിലെത്തി.  പിന്നീട് ഒരു സെക്കൻഡ് ക്ലാസ് യാത്ര, മറിയംമുക്ക്, ചന്ദ്രേട്ടൻ എവിടെയാ, ആടുപുലിയാട്ടം,വെൽക്കം ടു സെൻട്രൽ ജയിൽ, ജോണി ജോണി എസ് അപ്പ, കോടതി സമക്ഷം ബാലൻ വക്കീൽ, ആദ്യ രാത്രി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.  ആർ ജെയും സംഗീതജ്ഞനും ഡാൻസറുമായ റേഡിയോ ജോക്കി യുമായ സ്വാതി സുരേഷ് ഭൈമിയാണ് (ആർ ജെ അമൻ ) ആണ് വീണയുടെ ഭർത്താവ്. ധർവിൻ ആണ് ഇവരുടെ മകൻ, ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും താരം എത്തിയിരുന്നു. ഈയടുത്ത് ഏഷ്യാനെറ്റിലെ സൂപ്പർ ചലഞ്ച് എന്ന റിയാലിറ്റി ഷോയിൽ വെച്ച് താരത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.