ഡെറാഡൂണിൽ ഹോളി ആഘോഷിച്ച് ദുൽഖർ സൽമാൻ

നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ചു ദുൽഖർ സൽമാൻ.  മലയാളത്തിന്റെ പ്രിയ താരം ദുൽഖറിന്റെ ഹോളി ആഘോഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഡെറാഡൂണിൽ ആണ് ഇത്തവണ താരം ഹോളി ആഘോഷിക്കുന്നത്.

പുതിയ വെബ്സീരീസിൽ അഭിനയിക്കുന്നതിന്റെ ഭാഗമായാണ് താരം ഡെറാഡൂണിൽ എത്തിയത്. പ്രശസ്ത സംവിധായകനായ രാജ് & ഡി.കെയുടെ പ്രൊജക്റ്റിൽ ആണ്  ദുൽഖർ ഇനി അഭിനയിക്കാൻ പോകുന്നത്. സംവിധായകനായ രാജിനും ഡി. കെക്കും ടീമിനൊപ്പം ആയിരുന്നു ദുൽഖറിന്റെ ഹോളി ആഘോഷം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഗൺസ്& ഗുലാബ്സ് എന്നിവർ വെബ് സീരിസിൽ ആണ്  താരം അഭിനയിക്കുന്നത്. ദുൽഖറിനെ കൂടാതെ ആദർശ് ഗൗരവ്, രാജ്കുമാർ റാവു  എന്നിവരും അഭിനയിക്കുന്നുണ്ട്.

ദുൽഖർ സൽമാൻ നായകനായി ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ഹേ സിനാമിക തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.  അരവിന്ദ് കരുണാകരൻ എന്ന വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്ന സല്യൂട്ട് സോണി ലിവിലൂടെ പ്രദർശനം തുടരുകയാണ്.  മാർട്ടിൻ ഷീബ വധകേസിന്റെ ചുരുൾ അഴിക്കാൻ ആണ്. അരവിന്ദ് എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം റിലീസ് ചെയ്തത്. റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.