മലയാള സിനിമയെ ഞെട്ടിക്കാൻ അണിയറയിൽ ഒരുങ്ങുന്ന ചിത്രം

മലയാളത്തിലെ പ്രമുഖ നടനാണ് ജയസൂര്യ.ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച ഒരു നടനാണ് ജയസൂര്യ. ഇപ്പോൾ ജയസൂര്യയുടെ പുതിയ സിനിമയെ കുറിച്ചാണ് വാർത്തകൾ വരുന്നത്.കത്തനാർ എന്ന സിനിമയിലാണ് ഇപ്പോൾ ജയസൂര്യ അഭിനയിക്കുന്നത്.ഇന്ത്യയിലെ തന്നെ ആദ്യമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിക്കുന്നത് .ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി വിര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമയാണ്.ജയസൂര്യ തന്നെയാണ് ഈ ചിത്രത്തിന്റെ കാര്യം സോഷ്യൽ മീഡിയയിൽ പറഞ്ഞത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതോടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് ജയസൂര്യ.വിദേശ സിനിമകളിൽ ഉപയോഗിച്ചിട്ടുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയാണിത്.ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഇങ്ങനെ നിർമിക്കുന്നത്.

ഹോളിവുഡ് സിനിമകളിൽ ഉപയോഗിക്കുന്ന ഗ്രാഫിക്‌സും ടൂൾസും ഉപയോഗിച്ചാണ് ഈ സിനിമ നിർമിക്കുന്നത്.കത്തനാർ ഇന്ത്യൻ സിനിമയിലെ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സാധ്യത.അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിലെത്തിക്കാന്‍ അവസരമുണ്ടായതില്‍ സന്തോഷമാണ് ജയസൂര്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നമ്മുടെ സിനിമകളിലും പുതിയ കാര്യങ്ങൾ ചെയ്യുന്നത്തിൽ സന്തോഷമുണ്ടന്ന് ജയസൂര്യ പറഞ്ഞു.