ഹേയ് സിനാമിക ട്രെയിലർ നാളെ റിലീസ് ചെയ്യും വാപ്പക്ക് ശേഷം മകൻ യൂട്യൂബ് ഭരിക്കാൻ

ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹേയ് സിനാമികയുടെ ട്രെയിലർ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദിതി ഇക്കാര്യം അറിയിച്ചത്.
നൃത്തസംവിധായകയായ ബൃന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. കെ ഭാഗ്യരാജ്, കുശ്ബു സുന്ദർ, സുഹാസിനി മണിരത്നം, നക്ഷത്ര നാഗേഷ്, യോഗി ബാബു, മിർച്ചി വിജയ് എന്നിവരും ചിത്രത്തിലെ അഭിനേതാക്കളുണ്ട്.
റൊമാന്റിക്-കോമഡി എന്റർടെയ്‌നറിന് മധൻ കാർക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്,

 

 

ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ദുൽഖർ നായകനായ മണിരത്‌നത്തിന്റെ ഒകെ കൺമണിയിലെ ഏയ് സിനാമിക ട്രാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിന്റെ പേര് എന്നത് ശ്രദ്ധേയമാണ്. ഹേയ് സിനാമികയിലെ ഒരു ട്രാക്കിന് വേണ്ടിയും ദുൽഖർ പാടിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഹേയ് സിനാമിക എന്ന ചിത്രത്തിലൂടെയാണ് ജിയോ സ്റ്റുഡിയോസ് തമിഴ് സിനിമയിലേക്ക് ചുവടുവെക്കുന്നത്. ദുൽഖർ സൽമാൻ ഇതുവരെ ഇറങ്ങിയ തമിഴ് ചിത്രങ്ങൾ നിന്നും വളരെ അതികം വ്യത്യാസം ഉള്ള ഒരു ചിത്രം തന്നെ ആണ് ,അതുപോലെ തന്നെ ചിത്രം അടുത്ത മാസം റിലീസ് ചെയ്യും എന്ന് പറയുന്നു ,