ഹേയ് സിനാമിക റിലീസ് ആയി ’ റിവ്യൂ

തമിഴ് സിനിമാലോകത്തു പ്രശസ്ത തെന്നിന്ത്യൻ നൃത്തസംവിധായിക ബൃന്ദ മാസ്റ്ററിൻറെ കന്നി സംവിധാനസംരംഭമാണ് ‘ഹേ സിനാമിക’. മദൻ കർക്കി തിരക്കഥയെഴുതിയ ചിത്രത്തിൽ ദുൽഖർ സൽമാൻ, കാജൾ അഗർവാൾ, അതിഥി റാവു ഹൈദരി എന്നിവർ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നു. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന ചിത്രത്തിലെ ‘ഏയ് സിനാമിക’ എന്ന ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഹേയ് സിനാമിക’ എന്ന ടൈറ്റിൽ.’ കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന ചിത്രത്തിൻറെ വിജയത്തിനു ശേഷം റിലീസ് ചെയ്യുന്ന ദുൽഖറിൻറെ തമിഴ് ചിത്രം കൂടിയാണ് ഹേ സിനാമിക .

 

 

റൊമാന്റിക് കോമഡി ചിത്രമാണ് സിനാമിക, ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവർ അഭിനയിക്കുന്നു. ഗോവിന്ദ് വസന്തയുടെ സംഗീതവും പ്രീത ജയരാമന്റെ ഛായാഗ്രഹണവും , ചിത്രം വളരെ മികച്ച അഭിപ്രയം ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് തമിഴ് ഇറങ്ങുന്ന ചിത്രം കേരളത്തിൽ ചില തിയേറ്ററിൽ റിലീസ് ചെയ്തിട്ടുണ്ട് ,വളരെ മികച്ച പ്രതികരണം തന്നെ ആണ് ,വന്നുകൊണ്ടിരിക്കുന്നത് , തമിഴ് വളരെ കുറച്ചു സിനിമകൾ ആണ് ദുൽഖർ സൽമാൻ ചെയ്തിട്ടുള്ളത് ,