ഇത്തിക്കരപ്പക്കി വേർഷൻ ടു , ഹരിശ്രീ അശോകന്റെ  പുതിയ ലുക്ക് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ

ഹരിശ്രീ അശോകൻ പുതിയ ലുക്കിൽ എത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത് . വർക്കൗട്ടുകൾക്കും ഫിറ്റ്നസിനും മുൻതൂക്കം കൊടുക്കുന്ന താരമാണ് അശോകൻ, ഇപ്പോൾ കിടിലൻ ഒരു മേക്കോവറിൽ ആണ്  ജിമ്മിൽ നിന്നും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ജിമ്മിന്റെ ചുവരിൽ നിന്നും കാൽ പൊക്കി വയ്ക്കുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് ,

മോഹൻലാലിന്റെ സിനിമയായ ഇത്തിക്കരപ്പക്കിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ മോഹൻലാലിന്റെ ചിത്രവുമായി സാമ്യമുള്ള ചിത്രമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ഇത്തിക്കരപ്പക്കി വേർഷൻ 2, നോക്കണ്ട ഉണ്ണി ഇത് ഞാൻ അല്ല, ബ്രൂസിലി രമണൻ  തുടങ്ങിയ നിരവധി രസകരമായ കമന്റുകൾ ട്രോളുകളും താരത്തിന് ചിത്രത്തിന് ആരാധകർ നൽകുന്നുണ്ട്.

റാംജിറാവു എന്നാ സൂപ്പർ ഹിറ്റ് കോമഡി ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകൻ മലയാളസിനിമയിലേക്ക് പുതിയത്, താരത്തിന്റെ കഥാപാത്രങ്ങളെല്ലാം തന്നെ ഇപ്പോഴും മലയാളികൾ മനസ്സിൽ കൊണ്ടു നടക്കുന്നു. പഞ്ചാബി ഹൗസിലെ രമണനും, ഈ പറക്കും തളികയിലെ സുന്ദരേശൻ എന്ന കഥാപാത്രവും മലയാളികൾ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ്. അമ്പത്തിനാലാം വയസ്സിലും ഇത്രയുംഉർജ്ജ സ്വലതതോടു കൂടി നിൽക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.