ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി

പ്രതി നായക വേഷങ്ങളിലൂടെ പ്രേഷകർക്ക് പ്രിയങ്കരനായ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമാണ് ഹരീഷ് ഉത്തമന്‍. വില്ലൻ വേഷങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തനി ഒരുവന്‍, പായുംപുലി,പിസാസ് തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയവയാണ്. മലയാളത്തിൽ മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷ് ഉത്തമന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. നിരവധി സിനിമകളിലൂടെ പ്രേഷകരെ വിസ്മയിപ്പിച്ച താരമാണ് ചിന്നു കുരുവിള, അഭിനേത്രി എന്നതിലുപരി അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് ചിന്നു സജീവമാണ്.ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയാണ് ചിന്നു.നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം എത്തിയിട്ടുണ്ട്.
മാമാങ്കം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ താരം ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്.