36 ലക്ഷത്തിന്റെ ജീപ്പ് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം  ഹരീഷ് കണാരൻ

36 ലക്ഷത്തിന്റെ ജീപ്പ് സ്വന്തമാക്കി മലയാളികളുടെ പ്രിയ താരം  ഹരീഷ് കണാരൻ. യാത്ര സുഖകരമാക്കാനും സുരക്ഷിതമാക്കാനും എന്ന ആഗ്രഹത്തോടുകൂടിയാണ് കോമ്പസിന്റെ പുതിയ മോഡലായ കോംപസ് എസ് താരം സ്വന്തമാക്കിയത്. ഇതിനു മുൻപ് വാങ്ങിയ ഹരീഷ് കോംപസിന്റെ വേറൊരു മോഡൽ എക്സ്ചേഞ്ച് ചെയ്തിട്ടാണ് ഈ വാഹനം താരം സ്വന്തമാക്കിയത്, ബിഎംഡബ്ലിയു, മിനി കൂപ്പർ തുടങ്ങിയ വാഹനങ്ങളെ കുറച്ച് സുഹൃത്തുക്കൾ പറഞ്ഞിരുന്നുവെങ്കിലും യാത്ര സുഖകരമാക്കാൻ വേണ്ടിയാണ് ഹരീഷ്കണാരൻ പുതിയ വാഹനം വാങ്ങിച്ചത്.

കുടുംബത്തോടൊപ്പമാണ് വാഹനം വാങ്ങാൻ ഹരീഷ് എത്തിയത്. ജീപ്പ് കോംപസിന്റെ  ഉയർന്ന വകഭേദമാണ് മോഡലാണ് എസ്. ടു ലീറ്റർ മൾട്ടിജെറ്റ് എൻജിനാണ് വാഹനത്തിനുള്ളത്.

ഹാസ്യതാരമായി മലയാളികളുടെ മനം കവർന്ന നടനാണ് ഹരീഷ്, ഇപ്പോൾ നായകനായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ വരികയാണ്. നവാഗതനായ ബിജോയ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹരീഷ് നായകനാകുന്നത് അവതാരികയായി പ്രേക്ഷക ശ്രദ്ധ നേടിയ ഗോപികയെ ആണ് ചിത്രത്തിലെ നായിക. അജു വർഗീസ് ധർമ്മജൻ ബോൾഗാട്ടി,നിർമ്മൽ പാലാഴി, ഇടവേള ബാബു, സരയൂ, സീനത്ത് തുടങ്ങിയവരും ചിത്രത്തിൽ  പ്രധാനവേഷങ്ങളിലെത്തുന്നു