തൂ വെള്ള ഷർട്ടിൽ ഗ്ലാമറസ് ലുക്കിൽ മീര, കൂടുതൽ ചെറുപ്പമായെന്ന് ആരാധകർ

നീണ്ട ഇടവേളക്കുശേഷം അഭിനയത്തിലേക്കു തിരിച്ചു വരുന്ന പുത്തൻ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. തൂവെള്ള ഷർട്ടിൽ കിടിലൻ മേക്കോവറിൽ ആണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. പീകാബു ക്യാപ്ഷനോടുകൂടിയാണ് ചിത്രങ്ങൾ പങ്കു വെച്ചിട്ടുള്ളത്. നിരവധി ആരാധകർ ആണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത്.

 

കൂടുതൽ ചെറുപ്പമായി വരുന്നു തുടങ്ങിയ കമന്റുകളും ചിത്രത്തിനു താഴെയായി വരുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലൂടെയാണ് മീരാജാസ്മിൻ തിരിച്ചു വരവിനൊരുങ്ങുന്നത്. ചിത്രത്തിൽ ജയറാമാണ് മീരാജാസ്മിന്റെ നായകനായെത്തുന്നത്. ട്രെയിലറിൽ തന്നെ  ഒരു കുടുംബചിത്രമാണ് ഇതെന്നുള്ളതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

2001പുറത്തിറങ്ങിയ   ലോഹിത ദാസിന്റെ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീരാജാസ്മിൻ അഭിനയത്തിലേക്ക് എത്തുന്നത്. ചിത്രത്തിൽ ശിവാനി എന്ന കഥാപാത്രത്തെയാണ്  മീര ജാസ്മിൻ അവതരിപ്പിക്കുന്നത്. ലോഹിതദാസ് തന്നെയാണ് മീരാ ജാസ്മിൻ എന്ന പേര് താരത്തിന് നൽകിയത്.  പിന്നീട് നിരവധി ചിത്രങ്ങളിലൂടെ വിസ്മയിപ്പിക്കാൻ മീരാജാസ്മിന് ആയി. പാഠം ഒന്ന് ഒരു വിലാപം, സ്വപ്നക്കൂട്, അച്ചുവിന്റെ അമ്മ തുടങ്ങിയ നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസ്സിൽ ഇടംനേടാൻ താരത്തിനായി. പിന്നീട് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങിയിരുന്നു.  വിവാഹശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്ന താരത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.