മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. നിരവധി കോമഡി കഥാപാത്രങ്ങളിലൂടെയും സീരിയസ് കഥാപാത്രങ്ങളിലൂടെയും ഗിന്നസ് പക്രു എന്ന നടൻ നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്. തന്റെ ഉയരവും ശരീരഘടനയുമെല്ലാം കഴിവുകൾ തെളിയിക്കാൻ ഒരു തടസ്സമല്ല എന്ന് തെളിയിച്ച നടൻ കൂടിയാണ് ഗിന്നസ് പക്രു.
ഇപ്പോഴിതാ മകൾക്കൊപ്പം പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അൽഭുത ദീപ് എന്ന സിനിമയ്ക്ക് ശേഷം വീണ്ടും ഒരു കുതിരസവാരി നടത്തിയിരിക്കുകയാണ് പക്രു ചേട്ടൻ. തന്റെ അതേ ഹൈറ്റിൽ ഉള്ള കുതിരയെ ഉഴിയാൻ കിട്ടിയ സന്തോഷം പങ്കുവെക്കുകയാണ് പക്രു ചേട്ടൻ. പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ പശുവിനെ ആണ് ജയന്റെ റോൾ അനുകരിക്കാൻ ആയി ഉഴിഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ തന്റെ ഉയരത്തിന് കിടപ്പിടിക്കുന്ന ഒരു കുതിരയെ ഉഴിയാൻ കിട്ടിയ സന്തോഷത്തിലാണ് നടൻ. മകൾക്കൊപ്പം കുതിര സവാരി നടത്തുന്നതും, ആദ്യമായ് കുതിര പുറത്ത് കയറിയ അനുഭവം മകളുമായി പങ്കുവെക്കുന്നതും വീഡിയോയിൽ കാണാം. കൂടുതലറിയാൻ കണ്ടു നോക്കൂ….