വീണ്ടും  അഭിനയത്തിലേക്ക് തിരിച്ച് എത്തുന്ന ജഗതിശ്രീകുമാറിന്റെ വരവിൽ സന്തോഷം അറിയിച്ച് ഗിന്നസ് പക്രു

പത്തുവർഷത്തിനുശേഷം അഭിനയത്തിലേക്കു തിരിച്ചുവരുന്ന ജഗതിശ്രീകുമാറിന്റെ വരവിൽ സന്തോഷം അറിയിച്ച് പ്രിയതാരം ഗിന്നസ് പക്രു. മലയാളികളുടെ പ്രിയതാരമാണ് ഗിന്നസ് പക്രു. കോമഡി കഥാപാത്രത്തിലൂടെ യും, സീരിയസ് റോളിലൂടെയും കഴിവ് തെളിയിച്ച താരമാണ് പക്രു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം മകൾക്കൊപ്പം നിരവധി വീഡിയോകളും പങ്കുവെക്കാറുണ്ട് അതെല്ലാം  സോഷ്യൽ മീഡിയയിൽ വൈറലാണ്,

ഇപ്പോൾ ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്”പത്തുവർഷത്തിനുശേഷം പ്രിയപ്പെട്ട അമ്പിളി ചേട്ടൻ സിനിമയിൽ.. മകൻ രാജ് കുമാറും ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് ഇരട്ടി സന്തോഷം… സിബിഐ ടീമിന് വിജയാശംസകൾ അമ്പിളി ചേട്ടാ, മമ്മൂക്ക- എന്നാണ് താരം കുറിച്ചത്. കൂടാതെ ജഗതിശ്രീകുമാറിന്റെ ഫോട്ടോയും ഈ കുറുപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട് .

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5. സിബിഐ 5-ദി ബ്രെയിൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ സേതുരാമയ്യരുടെ അസിസ്റ്റന്റ് ആയ വിക്രം എന്ന കഥാപാത്രമായാണ് ജഗതി എത്തുന്നത്. സിബിഐയുടെ ചില രംഗങ്ങൾ ജഗതിയുടെ വീട്ടിൽ തന്നെ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിബിഐ ചിത്രങ്ങളിൽ കയ്യടി നേടിയ കരുത്തുറ്റ കഥാപാത്രമായിരുന്നു ജഗതി ശ്രീകുമാർ അവതരിപ്പിച്ച വിക്രം. പുതിയ ചിത്രത്തിൽ രമേഷ്‌ പിഷാരടി, ദിലീഷ് പോത്തൻ, ലിജോ പെല്ലിശ്ശേരി, സായികുമാർ, രഞ്ജി പണിക്കർ, തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്.