ടീനേജിലേക്കു കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ശരീരത്തില്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതോടെ ലോലമായ ചര്‍മ്മഭാഗത്ത് ഇവ മെല്ലെ മൊട്ടിട്ടു തുടങ്ങും. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ സേബത്തിന്റെ അളവ് കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ നീക്കുന്നതിന് ചികിത്സകള്‍ ലഭ്യമാണ്.പരസ്യങ്ങൾ അപ്പാടെ വിശ്വസിച്ച് എന്ത് വില കൊടുത്തും സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരല്ലേ നമ്മിൽ പലരും? ഇതൊക്കെ എത്ര വാങ്ങി തേച്ചിട്ടും ഒരു പരസ്യങ്ങളിൽ കാണിക്കുന്ന ഫലങ്ങളൊന്നും ലഭിക്കാതെ നിരാശരായിരിക്കുന്നവരും ചുരുക്കമല്ല. ഈ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗം തത്കാലത്തേയ്ക്ക് സൗന്ദര്യം കൂടാൻ സഹായിക്കുമെങ്കിലും ദീർഘകാലത്തെ ഇവയുടെ ഉപയോഗം പല ചർമ്മ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.മുഖക്കുരു നമ്മളെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്.മുഖക്കുരു രൂപപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.
സാധാരണയായി ഹോർമോൺ മാറ്റങ്ങൾ, മെഡിക്കൽ കാരണങ്ങൾ, ജീവിതശൈലി ഘടകങ്ങൾ എന്നിവയെല്ലാം ആശ്രയിച്ച് ഇത് ഉണ്ടാകാറ് പതിവാണ്.ചില മരുന്നുകളുടെ ഉപയോഗം നിങ്ങളുടെ ചർമത്തിൽ മാറ്റങ്ങളും പ്രതികരണങ്ങളും ഉണ്ടാക്കുകയും മുഖക്കുരു രൂപപ്പെടുകയും ചെയ്യും ചർമ്മത്തിന് അനുയോജ്യമല്ലാത്ത വസ്തുക്കളും മേക്കപ്പ് ഉൽപ്പന്നങ്ങളും മുഖക്കുരുവിന് കാരണമാകും.
പതിവായി വിയർപ്പ് തുടച്ചുമാറ്റാതിരിക്കുക, ദിവസാവസാനം മേക്കപ്പ് നീക്കം ചെയ്യാതിരിക്കുക, തുടങ്ങിയ തരത്തിലുള്ള ശുചിത്വ രീതികൾ പാലിക്കാതിരിക്കുന്നതുവഴി മുഖക്കുരു സാധ്യതകൾ വർദ്ധിക്കുന്നു.നിങ്ങളുടെ ശരീരം പ്രായപൂർത്തി, ഗർഭധാരണം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ ഉണ്ടാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഇതിൻറെ സാധ്യതകളെ വർദ്ധിപ്പിക്കും.
എളുപ്പവഴികൾ.രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് നാരങ്ങാനീര് പഞ്ഞിയിൽ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അൽപം കറുവാപ്പട്ടയുടെ പൊടി ചേർത്തും മുഖക്കുരുവിൽ പുരട്ടാം. മുഖക്കുരു പെട്ടെന്ന് ചുരുങ്ങുംകൂടുതൽ അറിയാൻ വീഡിയോ കാണുക.