ക്യാമറയെ അവൾ വെറുക്കുന്നു, തന്റെ കൊച്ചു രാജകുമാരിക്ക് പിറന്നാൾ ആശംസകളുമായി നടി ഗീതു മോഹൻദാസ്

ക്യാമറയെ അവൾ വെറുക്കുന്നു, തന്റെ കൊച്ചു രാജകുമാരിക്ക് പിറന്നാൾ ആശംസകളുമായി നടി ഗീതു മോഹൻദാസ്

മക്കൾ ആരാധനയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രിയ നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്, ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താര റാണി ആയിരുന്നു ഗീതു മോഹൻ ദാസ്. “ക്യാമറയെ വെറുക്കുന്ന ഒരു കൊച്ചു രാജകുമാരിയെ ഞങ്ങൾക്ക് ലഭിച്ചു ” എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡിൽ നിന്നും, മലയാള സിനിമ ലോകത്തുനിന്നും നിരവധി നടീനടന്മാരാണ് കൊച്ചു രാജകുമാരിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്, ടോവിനോ തോമസ്, റിമ കല്ലിങ്കൽ, ശ്വേതാ മേനോൻ, രമേശ് പിഷാരടി, നീരജ് മാധവ് തുടങ്ങിയവരും ആരാധനയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

അമ്മ സിനിമാ ലോകത്ത് തിളങ്ങിനിന്ന താരം ആണെങ്കിൽ മകൾ ആരാധന ക്യാമറയെ ഇഷ്ടപ്പെടാത്ത കൗതുകകരമായ ഒരു കാര്യവും ഇതിലുണ്ട് , ഒരു ചുരുങ്ങിയ കാലഘട്ടത്തിൽ നല്ല സിനിമകളിലൂടെ ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകാൻ ഗീതുമോഹൻദാസനായി, വാൽക്കണ്ണാടി, തെങ്കാശിപ്പട്ടണം, നമ്മൾ തമ്മിൽ, അകലെ എന്നെ ഓർത്ത് വയ്ക്കാൻ സാധിക്കുന്ന ഒരുപാട് സിനിമകൾ താരം നൽകിയിട്ടുണ്ട്. രാജീവ് രവിയാണ് ഗീതു മോഹൻദാസിന്റെ ഭർത്താവ്.