കാറിനകത്ത് നടൻ ജിഷിനോ? ആഞ്ഞടിച്ച് താരം

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് നടി ഗായത്രി സുരേഷ് ആണ്. വാഹനാപകടവുമായി ബന്ധപ്പെട്ട് നടത്തിയ വിശദീകരണം പ്രേക്ഷകർക്ക് ദഹിക്കുന്ന രീതിയിലായിരുന്നില്ല. അപകടം ഉണ്ടായാൽ അതിനെ ന്യായീകരിക്കുകയല്ല വേണ്ടത് എന്നാണ് നടിക്കെതിരെ ഉയർന്നുവന്ന വലിയ ആക്ഷേപം. ഇതേച്ചൊല്ലി ഒരുപാട് ട്രോൾ വീഡിയോകളും ഇറങ്ങിയിരുന്നു.

എന്നാൽ സംഭവ സമയത്ത് നടിക്കൊപ്പം ഉണ്ടായിരുന്നത് സീരിയൽ നടൻ ജിഷിൻ ആണെന്ന് വാർത്തകളും ഇതിനോടൊപ്പം പരന്നിരുന്നു. എന്നാൽ തനിക്ക് ഈ വാർത്തയുമായി യാതൊരു ബന്ധവുമില്ലെന്നും ദയവുചെയ്ത് എന്റെ പേര് ഇതിലേക്ക് വലിച്ചിടരുതെന്നും പറഞ്ഞ് ജിഷിൻ ലൈവിൽ വന്നിരിക്കുകയാണ് ഇപ്പോൾ. കുറെ ഓൺലൈൻ മാധ്യമങ്ങളിൽ ഒരു വാർത്ത കണ്ടു. വരതയുടെ ഭർത്താവ് ജിഷിൻ മോഹനാണ് ഗായത്രി സുരേഷിനൊപ്പം കാറിലുണ്ടായിരുന്നത് എന്നുള്ള രീതിയിൽ ആയിരുന്നു അത്. എന്നാൽ അത് തീർത്തും അസംബന്ധമാണെന്നും ആ ജീഷിൻ താനല്ലെന്നും ആണ് ജിഷിൻ ലൈവിൽ പറയുന്നത്. ഇനിയും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചാൽ മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടിവരും എന്നും ജിഷിൻ പറഞ്ഞു. ഞാനിപ്പോൾ ഈ ലൈവിൽ വരാൻ കാരണം എന്നെ സ്നേഹിക്കുന്ന കുറച്ചുപേർക്കെങ്കിലും ഈ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്നും നടൻ പറഞ്ഞു.

Leave a Comment