അടുത്തിടെ നടന്ന ഒരു വാഹനാപകടത്തിന്റെ പേരില്‍ നടി ഗായത്രി സുരേഷിന് എതിരെ വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗായത്രിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച വീഡിയോയും പ്രചരിച്ചിരുന്നു. എന്താണ് അവിടെ നടന്നത് എന്ന് വിശദീകരിച്ച് ഗായത്രി സുരേഷ് തന്നെ ലൈവില്‍ വരുകയും ചെയ്തിരുന്നു. ഇതിനെതിരെയും വിമര്‍ശനമുണ്ടായി. മൂവി മാന്‍ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംഭവത്തെ കുറിച്ച് വിശദമായി പ്രതികരിക്കുകയാണ് ഇപോള്‍ ഗായത്രി സുരേഷ്.
എന്നാല്‍ അഭിമുഖത്തിന് വന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടികൊണ്ടിരിക്കുന്നത്.
ഇത്രയും വലിയ പ്രശ്നം ആയതുകാരണം ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ടാണെന്നും സാധാരണ ഒരു ആളാണെങ്കില്‍ അവിടെ ആരും വീഡിയോ എടുക്കില്ലയെന്നും നടി പറയുന്നു. ഇരുപത് മിനുട്ടോളം ഞാന്‍ അവരോട് മാറിമാറി സോറി പറഞ്ഞിരുന്നു. എന്നിട്ടും അവര്‍ പ്രശ്നം തണുപ്പിക്കാന്‍ തയ്യാറായില്ലെന്നും എന്നുമെല്ലാം ആയിരുന്നു നടിയുടെ വാദം.
അതേസമയം ലൈവില്‍ വന്ന് നടി പറഞ്ഞതിലും ഇപ്പോള്‍ ഇന്റെര്‍വ്യൂവില്‍ പറഞ്ഞതിലേയും പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗായത്രി സുരേഷിനെ ട്രോളന്മാര് എയറില്‍ നിര്‍ത്തുന്നത്. അത്തരത്തില്‍ ഒരു രസകരമായ വീഡിയോ ആണ് ഇവിടെ പങ്കുവെയ്ക്കുന്നത്. കണ്ട് നോക്കൂ…