നിവിനെ പോലെ വൈബുള്ള ആളെ കെട്ടണം,  ലിവിങ് റിലേഷനോട് താല്പര്യമില്ല, ഗായത്രി സുരേഷ്

നടി എന്നതിലുപരി നിരവധി ട്രോളുകളിലൂടെ ജനശ്രദ്ധ ഏറെ താരമാണ് ഗായത്രി സുരേഷ്. പ്രണവ് മോഹൻലാലിനെ കെട്ടണം, പ്രണവിനെ വളരെയധികം ഇഷ്ടമാണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഒരിടക്ക് താരം തിളങ്ങി നിന്നു.

വീണ്ടുമൊരു ആഗ്രഹത്തെകുറിച്ച് തുറന്നുപറഞ്ഞ ഗായത്രി സുരേഷിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയിലെ സൂപ്പർ ഹീറോയായ നിവിൻ പോളിയെ പോലെ വൈബ്  ഉള്ള ആളെ കെട്ടണമെന്ന ആവശ്യവുമായാണ് താരമിപ്പോൾ വീണ്ടും രംഗത്തെത്തിയത്.

എസ്കേപ്പ് എന്ന സിനിമയുടെ പ്രചരണാർത്ഥം  ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഗായത്രി നിവിനും ഒന്നിച്ച് അഭിനയിച്ച സഖാവ് എന്ന സിനിമയുടെ ലൊക്കേഷനിലെ വിശേഷങ്ങളും താരം തുറന്നുപറഞ്ഞു. നിവിൻ ഭയങ്കര കോമഡി ആണെന്നും അടിപൊളി മനുഷ്യരാണെന്നും ഗായത്രി പറഞ്ഞിരുന്നു.

പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ നിവിൻ ആകും എന്റെ ഉത്തരം എന്നും ഗായത്രി പറഞ്ഞിരുന്നു. നിവിൻ പോളിയുടെ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ കഥാപാത്രത്തെ വളരെ ഇഷ്ടപ്പെട്ടു നല്ല വൈബ് ഉള്ള ആളെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്. എനിക്ക് നിയമത്തിൽ വിശ്വാസമുണ്ട് അതുകൊണ്ട് ലിവിങ് റിലേഷനേക്കാൾ കൂടുതൽ താല്പര്യം  വിവാഹ ജീവിതത്തോട്  ആണെന്നും ഗായത്രി സുരേഷ് പറഞ്ഞു.