മദ്യപാനം നിർത്തി, വെള്ളമടിച്ച് ചെയ്ത അബദ്ധത്തിനെക്കുറിച്ച് ചോദിക്കരുത് ഗായത്രി സുരേഷ് – Gayathri Suresh

മദ്യപാനം നിർത്തിതിനെക്കുറിച്ച് തുറന്നുപറഞ്ഞു നടി ഗായത്രി സുരേഷ്. നിരവധി ട്രോളുകളിലൂടെയും മറ്റും നിറഞ്ഞുനിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. ഇപ്പോൾ തന്റെ മദ്യപാന ശീലത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. ഗായത്രി യുടെ പുതിയ സിനിമയായ മാഹിയുടെ പ്രമോഷന്റെ ഭാഗമായുള്ള ഇന്റർവ്യൂവിലാണ് താരം ഇപ്പോൾ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

” ഞാൻ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ അത് ശരീരത്തിന് നല്ലതല്ല അതുകൊണ്ടാണ് നിർത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ഒക്കെ നന്നാക്കാൻ വേണ്ടി ഞാനത് നിർത്തുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ ഈകാര്യം ഞാൻ ഉപേക്ഷിക്കുകയായിരുന്നു,
വെള്ളമടിച്ചു ഞാൻ കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുതെന്നും. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങൾ അല്ലാലോ  അതൊന്നും, അതൊന്നും പ്രോത്സാഹിപ്പിക്കേണ്ടത് ശരിയായ കാര്യമല്ലെന്നാണ് ഗായത്രി പറഞ്ഞത്.

യുവ തലമുറയുടെ ജീവിതം  അവതരിപ്പിക്കുന്ന മാഹി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് കുറ്റ്യാടി ആണ്. അനീഷ് ജി മേനോൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മുഴുക്കുടിയനായ നായകനെ സ്നേഹിക്കുന്ന  മദ്യ വിരോധിയായ നായികയായാണ് ചിത്രത്തിൽ ഗായത്രി സുരേഷ് എത്തുന്നത്. മാഹിയിലെ സുലഭമായ മദ്യത്തെക്കുറിച്ചും സിനിമയിൽ പറയുന്നുണ്ട്.