ഗായത്രി സുരേഷിന്റെ പുതിയ മേക്ക്ഓവർ കണ്ട് ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

ഗായത്രി സുരേഷിന്റെ പുതിയ മേക്ക്ഓവർ കണ്ട് ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ. വെളുത്ത ഷർട്ടും,  ജീൻസും ബ്ലാക്ക് കൂളിംഗ് ഗ്ലാസും വെച്ച ഗായത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തിടെ ഒരുപാട് ടോളുകൾക്ക് വിമർശനങ്ങൾക്കും നേരിടേണ്ടിവന്ന താരം കൂടിയാണ്  ഗായത്രി സുരേഷ്,

ഇതിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് ലൈവിൽ വന്നിരുന്നു. ട്രോളുകളും കമന്റുകളും നിരോധിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള താരത്തിന്റെ വീഡിയോ അടുത്ത് വൈറലായിരുന്നു.

കുഞ്ചാക്കോ ബോബൻ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്. തൃശൂർ ഭാഷ ശൈലികൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായി. ഗായത്രി സുരേഷ് നായികയാകുന്ന പാൻ ഇന്ത്യൻ മൂവി ആയിട്ടുള്ള എസ്‌കേപ് എന്ന  ചിത്രത്തിന്റെ പുതിയ ക്യാരറ്റർ പോസ്റ്റർ ഈ അടുത്ത്  അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ദിയ എന്ന കഥാപാത്രത്തെയാണ് ഗായത്രി സുരേഷ് അഭിനയിക്കുന്നത്,
ഗർഭിണി ആയിട്ടുള്ള വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സർഷിക് റോഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ഈ ചിത്രത്തിന് തിരക്കഥയും അദ്ദേഹത്തിന്റെ തന്നെയാണ്.ചിത്രത്തിൽ ഗായത്രി മികച്ച വേഷം എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.എസ്  ആർ ബിഗ് സ്ക്രീൻ എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.