ഓരോ അമ്മയുടെയും ശബ്ദം, കെജിഫ് 2വിലെ ഗാനമെത്തി

പാൻ ഇന്ത്യ വമ്പൻ ചിത്രം കെജിഫ് ടു വിലെ ഗാനമെത്തി, ” ഓരോ അമ്മയുടെയും ശബ്ദം “എന്ന തലകെട്ടോടു കൂടിയാണ് കെജിഫിലെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഗഗനം എന്നു തുടങ്ങുന്ന ഗാനം  ഗായിക അന്ന ബേബിയാണ് ആലപിച്ചിരിക്കുന്നത് . അമ്മയും മകനും തമ്മിലുള്ള നിമിഷങ്ങളും വളരെ മനോഹരമായി തന്നെ ഈ പാട്ടിൽ ചിത്രീകരിച്ചിട്ടുണ്ട്. കെ ജി എഫിലെ ബ്രാൻഡ് ബിജിഎംമായ തന്നാനെ താനെയും പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കന്നട,തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തു വന്നിരിക്കുന്നത് .ചിത്രത്തിലെ  ദക്ഷിണേന്ത്യയിലെ സാറ്റലൈറ്റ് അവകാശങ്ങൾ  നേടിയിരിക്കുന്നത് സി ഗ്രൂപ്പാണ്. പ്രശാന്ത്‌ നീലാണ്  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഷ്  നായകനാകുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് അധീര എന്ന പ്രതിനായകവേഷത്തിലെത്തുണ്ട്.

സാൻഡൽവുഡ് സിനിമ വ്യവസായത്തെ  കന്നഡ ഭാഷയ്ക്ക് പുറത്തേക്ക് എത്തിക്കുന്നതിൽ സഹായിച്ച സിനിമയായിരുന്നു കെ . ജി. എഫിലെ  റോക്കി ഭായിയെ ആരും മറന്നു കാണില്ല.  2018ൽ പുറത്തിറങ്ങിയ ചിത്രം പിരീഡ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ഒന്നായിരുന്നു .

വീണ്ടും റോക്കി തരംഗമാകും എന്ന കാര്യത്തിൽ സംശയമില്ല,   ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് രവി ബസ്രുർ ആണ്. കേരളത്തിൽ കെ. ജി. എഫ് 2ന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും,  മാജിക് ഫ്രെയിംസും ചേർന്നാണ്.  സിനിമയുടെ പ്രിവ്യൂ കണ്ടതിനുശേഷം ചിത്രം തന്നെ അത്ഭുതപ്പെടുത്തിയെന്നും,  പുതിയൊരു നിലവാരം കൊണ്ടുവരാൻ കെ ജി. എഫ് ടു വിലൂടെ സംവിധായകന് കഴിഞ്ഞു എന്നും പൃഥ്വിരാജ് പറഞ്ഞു.