ഇത്ര വലിയ മീനോ…

മീന്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. എല്ലാ തരം മീനുകളും ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യവുമാണ്. കുഞ്ഞന്‍ മീനായ നത്തോലി മുതല്‍ വമ്പന്‍ സ്രാവ് വരെ ഇന്ന് നമ്മുടെ കണ്‍മുന്നില്‍ എത്തും.

എന്നാല്‍ പലരേയും മീന്‍ വാങ്ങാന്‍ പ്രരിപ്പാക്കാത്തതിന്റെ പ്രധാന കാരണം അത് നന്നാക്കാന്‍ ഉള്ള മടിയാണ്. എന്നാല്‍ ഇപ്പോള്‍ അതിനും പരിഹാരം ആയിട്ടുണ്ട്. റെഡി ടു കുക്ക് എന്നുള്ള രീതിയില്‍ മീന്‍ നന്നാക്കിയും മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നുണ്ട്.

സാധാരണയായി മീന്‍ നന്നാക്കാന്‍ എല്ലാവര്‍ക്കും കഴിയും. കൈകൊണ്ടോ മിഷ്യന്‍ ഉപയോഗിച്ചോ മീന്‍ വൃത്തിയാക്കി മുറിച്ച് കഷ്ണങ്ങളാക്കുകയാണ് പതിവ്. എന്നാല്‍ വമ്പന്‍ മീനുകളെ വൃത്തിയാക്കാന്‍ കുറച്ച് പാടാണ് താനും. എന്നാല്‍ യാതൊരു പ്രയാസങ്ങളും കൂടാതെ മീന്‍ മുറിച്ച് നല്ല വൃത്തിയായി ചെറിയ കഷ്ണങ്ങളാക്കുന്ന ഒരു ചെറുപ്പക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മീന്‍ വൃത്തിയാക്കുന്നതിലുള്ള അവന്റെ കൈതഴക്കം പറയാതെ വയ്യ. വീഡിയോ കണ്ട് നോക്കൂ…