നാൽപതാം പിറന്നാൾ ആഘോഷമാക്കി അല്ലു അർജുൻ ,  ആശംസകൾ അറിയിച്ചവർക്ക് നന്ദിയുമായി പ്രിയ താരം

നാല്പതാമത്തെ പിറന്നാൾ ആഘോഷിക്കുന്ന അല്ലു അർജുൻ ചിത്രങ്ങൾ ആണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.  കുടുംബത്തോടൊപ്പമാണ് താരം ഇത്തവണ പിറന്നാളാഘോഷം ഗംഭീരമാക്കിയത്. ഭാര്യയെ സ്നേഹക്കും മക്കളായ അയാനും അർഹക്കൊപ്പമാണ് താരം തന്റെ പിറന്നാളാഘോഷം ഗംഭീരമാക്കിയത്. കൂടാതെ തനിക്ക് ആശംസകൾ നേർന്നവർക്കും അല്ലുഅർജുൻ പറയുന്നുണ്ട്. തന്റെ ജീവിതത്തിന്റെ ഭാഗമായ  മാതാപിതാക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ, സിനിമാ ഇൻഡസ്ട്രി, പ്രേക്ഷകർ, പിന്നെ തന്റെ ആരാധകർക്കും അല്ലു അർജുൻ പ്രത്യേകം നന്ദി പറയുന്നുണ്ട്.

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട തെന്നിന്ത്യൻ സൂപ്പർ സ്റ്റാറാണ് അല്ലു അർജുൻ. ഈയടുത്ത ഇറങ്ങിയ താരത്തിന്റെ പുഷ്പ എന്ന ചിത്രം ബോക്സോഫീസിൽ വമ്പൻ കളക്ഷൻ റെക്കോർഡുകൾ നേടിയിരുന്നു. സുകുമാർ ആണ് പുഷ്പയുടെ സംവിധായകൻ. പുഷ്പയുടെ രണ്ടാം പതിപ്പായ പുഷ്പാ ദി റൂൾ ആണ് അല്ലു അർജുന്റേതായി വരാനിരിക്കുന്ന   ചിത്രം. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.  ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. അടുത്ത വർഷങ്ങളിൽ വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ഐക്കൺ. കൂടാതെ എ ആർ മുരുകദാസ്, പ്രശാന്ത് നീൽ തുടങ്ങിയവരുടെ ചിത്രങ്ങളിലും  അല്ലു അർജുൻ എത്തുന്നുണ്ട്.
ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ നായകനായി എത്തിയത്. മലയാളത്തിൽ 2004 പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ താരം ആവാൻ അല്ലുഅർജുന് സാധിച്ചത്. പിന്നീട് ഹാപ്പി, ബണ്ണി, ഹീറോ, ആര്യാ 2, കൃഷ്ണ  എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ താരത്തിനായി.