വിശാൽ ചിത്രത്തിന്റെ ടൈറ്റിൽ  പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ 

തമിഴ് സൂപ്പർസ്റ്റാർ വിശാൽ നായകനാകുന്ന ലാത്തിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്ത് പൃഥ്വിരാജ് സുകുമാരൻ. അഞ്ചു ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്, ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ്  പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് .

വിശാലിന്റെ മുപ്പത്തി രണ്ടാമത്തെ ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്, പോലീസ് വേഷത്തിൽ ലാത്തി പിടിച്ചുനിൽക്കുന്ന വിശാലിനെ ചിത്രത്തിൽ കാണാൻ സാധിക്കും.  വളരെ മികച്ചൊരു കഥാപാത്രവും ആയാണ് വിശാൽ ചിത്രത്തിലെത്തുന്നത്.  തെലുങ്ക് തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി സുനൈനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നവാഗതനായ എ. വിനോദ്  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, സംവിധായകൻ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നത്.

ബാലകൃഷ്ണ തോട്ട, ബാലസുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്, ശ്രീകാന്താണ് ചിത്രം  എഡിറ്റ് ചെയ്തിരിക്കുന്നത്, ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹൈയ്നാണ്.
രമണയും നന്ദുവും ചേർന്ന് റാണാ പ്രൊഡക്ഷൻസിന്റെ  ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. മിനിസ്ക്രീനിൽ വിജയമായിരുന്ന നാം ഒരുവർ എന്ന പരിപാടിയുടെ നിർമ്മാതാക്കളും ഇവരാണ്.