“പ്രതികാരം എപ്പോഴും വ്യക്തിപരമാണ് ” കടുവയുടെ പോസ്റ്റർ പുറത്തിറങ്ങി

പൃഥ്വിരാജ് നായകനാകുന്ന കടുവയുടെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. “പ്രതികാരം എപ്പോഴും വ്യക്തിപരമാണ് ” എന്ന വാചകത്തോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റൽ പങ്കു വെച്ചിട്ടുള്ളത്. പെരുന്നാളിന് എതിരാളികളുമായി  ഏറ്റുമുട്ടാൻ ഒരുങ്ങുന്ന നായക കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്.

അടുത്ത് തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ്   പൃഥ്വിരാജ് എത്തുന്നത്. വിവേക് ഒബ്രോയിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്.

ഹൈക്കോടതി സ്റ്റേ ഉൾപ്പെടെ നിരവധി തടസ്സങ്ങളാണ് ചിത്രീകരണത്തിനിടയിൽ ഉണ്ടായത്. കുരുവിനാൽ കുന്നിൽ കുറുവച്ചൻ ചിത്രം തനിക്ക് മാനസിക വിഷമം ഉണ്ടാകും എന്ന് ചൂണ്ടിക്കാണിച്ചു നൽകിയ ഹർജിയിലാണ് ചിത്രത്തിന് ഹൈക്കോടതി സ്റ്റേ വന്നത്. ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.

കടുവയുടെ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മോശം ഭക്ഷണം നൽകി എന്ന പരാതിയും  ഉയർന്നിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  ജിനു അബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സായ്കുമാർ,സിദ്ദിഖ്,ജനാർദ്ദനൻ വിജയരാഘവൻ, അജു വർഗീസ് ഹരിശ്രീഅശോകൻ, രാഹുൽ മാധവ്, വൃദ്ധി വിശാൽ,കൊച്ചുപ്രേമൻ, സംയുക്ത മേനോൻ,സീമതുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.