മകന്റെ പിറന്നാൾ ആഘോഷമാക്കി   ബാലു വർഗീസ്, ആഘോഷത്തിൽ പ്രിയ താരങ്ങളും 

മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ബാലു വർഗീസ്‌. യുവതാരനിരയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ  ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ബാലു വർഗീസ്. എസിക്വീൽ  എമി വർഗീസ് എന്ന മകന്റെ പിറന്നാൾ ആഘോഷിക്കുന്ന നിമിഷങ്ങൾ ആണ് ബാലു വർഗീസ് പങ്കുവെച്ചിരിക്കുന്നത്.പരിപാടിയിൽ സിനിമ താരങ്ങളും പങ്കെടുത്തിരുന്നു.

ഭാര്യയായ എലീനക്കും മകനുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും ബാലു വർഗീസ് പങ്കുവെച്ചിട്ടുണ്ട്. എസിക്വീൽ എമി വർഗീസ് എന്ന പേരിന്റെ അർത്ഥം ദൈവത്തിന്റെ ശക്തി എന്നാണ് ഹീബ്രു ഭാഷയിലുള്ള പേരിന്റെ അർത്ഥമാണിത്.

ലാൽജോസിന്റെ ചാന്ത് പൊട്ട് എന്ന സിനിമയിലൂടെയാണ്  ബാലു വർഗീസ് സിനിമയിൽ എത്തുന്നത്. പിന്നീട് ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ  ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ ബാലു വർഗീസിനായി. ഹണീ ബീ 2,ചങ്ക്സ്,ഓപ്പറേഷൻ ജാവ, വിജയ് സൂപ്പറും പൗർണമിയും, കിങ് ലയർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സു കീഴ്പ്പെടുത്താൻ ബാലു വർഗീസിനായി.  നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ജാൻ എ മൻ എന്ന ചിത്രത്തിൽ മികച്ചൊരു വേഷത്തിൽ ബാലുവർഗീസ് എത്തുകയുണ്ടായി.  റെക്കോർഡ് കളക്ഷനും ഈ ചിത്രം സ്വന്തമാക്കിയിരുന്നു. 2019 ഫെബ്രുവരിയിലായിരുന്നു യുവനടൻ ബാലു വർഗീസ് എലീന കാതറിനും തമ്മിലുള്ള വിവാഹം നടന്നത്.  ലാലിന്റെ സഹോദരിയുടെ മകനാണ് ബാലുവർഗീസ്.