പൃഥ്വിരാജിന്റെ കടുവയുടെ ചിത്രീകരണം പൂർത്തിയായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നു ,

ഷാജി കൈലാസ് പൃഥ്വിരാജ് സുകുമാരനൊപ്പം ഒന്നിപ്പോകുന്ന ഒരു ആക്ഷൻ ത്രില്ലറായ ചിത്രം ആണ് കടുവ . ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി എന്ന വാർത്ത ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത് . വിവേക് ​​ഒബ്‌റോയ് പ്രധാന പ്രതിനായകനായി അഭിനയിക്കുമ്പോൾ, കടുവയിൽ സംയുക്ത മേനോനാണ് നായിക. പൃഥ്വിരാജ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന നടന്റെ വേഷത്തിൽ എത്തുമ്പോൾ സംയുക്ത മേനോൻ ഭാര്യയായി അഭിനയിക്കുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ഏലിയാസ് മഞ്ഞിലേടത്ത് എന്ന ഡി.ഐ.ജിയുടെ വേഷത്തിലാണ് വിവേക് ​​എത്തുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്,

 

അർജുൻ അശോകൻ, സായ് കുമാർ, സിദ്ദിഖ്, സീമ, ദിലീഷ് പോത്തൻ, വിജയരാഘവൻ, അജു വർഗീസ്, സുദേവ് ​​നായർ, രാഹുൽ മാധവ്, കലാഭവൻ ഷാജോൺ, പ്രിയങ്ക നായർ എന്നിവരും ചിത്രത്തിലുണ്ട്. കഴിഞ്ഞ ദിവസം ആണ് പൃഥ്വിരാജ് വിവേക് ​​ഒബ്‌റോയ് ചേർന്ന് സിനിമയുടെ വിശഷങ്ങൾ പങ്കുവെച്ചതാണ് , ചിത്രത്തിന്റെ റ്റീസർ സോഷ്യൽ മീഡിയയി വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു , കുറച്ചു കാലത്തേ ഒരു ഇടവേളക്കു ശേഷം ആണ് ഷാജി കൈലാസ് സംവിധാനം ചെയുന്ന ഒരു ചിത്രം റിലീസ് ചെയ്യുന്നത് , ചിത്രം വൈകാതെ തന്നെ റിലീസ് ചെയ്യും എന്നു ആണ് റിപ്പോർട്ടുകൾ ,