50ലക്ഷത്തിന്റെ ബിഎംഡബ്ല്യു സ്വന്തമാക്കി ലക്ഷ്മി നക്ഷത്ര

രസകരമായ അവതരണ ശൈലിയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഇപ്പോൾ ചെറുപ്പകാലം മുതൽ കൊണ്ടുനടന്ന ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി നക്ഷത്ര. ഏകദേശം 50 രൂപ വിലവരുന്ന കറുപ്പു നിറത്തിലുള്ള ബിഎംഡബ്ലിയു കാർ ആണ്  ഇപ്പോൾ  ലക്ഷ്മി സ്വന്തമാക്കിയത്. കഠിനാധ്വാനത്തിലൂടെ  ആഗ്രഹം നിറവേറ്റാൻ സാധിക്കും എന്നും എല്ലാവർക്കും ഇത് പ്രചോദനം ആകണം എന്ന് താരം പറയുന്നുണ്ട്.

ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ അത്രയധികം ജനശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ താരത്തിന്റെ അവതരണശൈലി തന്നെയാണ് ലക്ഷ്മിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. റേഡിയോ ജോക്കിആയാണ് ലക്ഷ്മി നക്ഷത്ര യുടെ തുടക്കം.  പിന്നീട്  സ്റ്റാർ മാജിക് എന്ന പരിപാടിയിൽ അവതാരിക ആയി വന്നതോടു കൂടിയാണ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ആയത്. രസകരമായ ഗെയിമുകളും, വിനോദ പരിപാടികളും കൊണ്ട് വളരെ രസകരമാണ് ഈ പരിപാടി.  സിനിമാ സീരിയൽ രംഗത്ത് നിന്നുള്ളവരാണ് ഈ പരിപാടിയിൽ അതിഥികളായി എത്തുന്നത്. ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന ലക്ഷ്മി നക്ഷത്ര യുടെ അവതരണശൈലി തന്നെയാണ് മറ്റുള്ളവരിൽ നിന്നും ലക്ഷ്മിയെ വ്യത്യസ്തയാക്കുന്നത്. കറുപ്പു നിറത്തിലുള്ള ബിഎംഡബ്ലിയു ന്റെ 3 സീരീസ് എം സ്പോർട്സ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.