വീൽചെയർ മെഹറ് നൽകി

ഫെയ്സ്ബുക്കില്‍ 17000ത്തോളം ഫോളോവേഴ്സുള്ള കടലും നിലാവും എന്നറിയപ്പെടുന്ന ക്യൂട്ടസ്റ്റ് കപ്പിള്‍സ് ആണ് ഫാത്തിമ അസ്ലയെയും ഫിറോസും. ഇവരുടെ പ്രണയം മുതല്‍ വിവാഹം വരെ എത്തി നില്‍ക്കുന്ന എല്ലാ വിശേഷങ്ങളും എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്.

പ്രതിസന്ധികള്‍ക്ക് മുന്നില്‍ തല കുനിയ്ക്കാതെ തലയുയര്‍ത്തി തന്നെ വിജയങ്ങള്‍ തേടുകയാണ് ഡോക്ടര്‍ ഫാത്തിമ അസ്ല. ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, താന്‍ വിവാഹിതയായെന്ന വാര്‍ത്തയാണ് പാത്തു പങ്കുവയ്ക്കുന്നത്. തന്റെ വിവാഹത്തിന് ലഭിച്ച മഹറിനെ കുറിച്ച് ഹൃദ്യമായ കുറിപ്പാണ് പാത്തു പങ്കുവയ്ക്കുന്നത്. തന്റെ ജീവിതത്തില്‍ എന്നും കൂട്ടായുള്ള വീല്‍ച്ചെയറാണ് പാത്തുവിന് മഹറായി ഫിറോസ് സമ്മാനിച്ചിരിക്കുന്നത്.

ഒരുപക്ഷേ ലോകത്ത് ആദ്യമായിട്ടാകും ഇങ്ങിനെയൊരു മഹര്‍ വധുവിന് നല്‍കുന്നത്. ഒരു അവയവം പോലെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഉപകരണം തന്നെ മഹറായി നല്‍കിയാണ് ഫിറോസ് നെടിയത്ത് ഫാത്തിമ അസ്ലയെ ജീവിതത്തിലേക്ക് ചേര്‍ത്ത് കൂടെക്കൂട്ടിയത്.
ഹോമിയോ ഡോക്ടറായ ഫാത്തിമ അസ്ലയുടെയും ഫിറോസ് നെടിയത്തിന്റെയും വിവാഹം ഞായറാഴ്ച്ചയാണ് നടന്നത്. എല്ലുകള്‍ പൊടിയുന്ന അപൂര്‍വ രോഗം സൃഷ്ടിച്ച പ്രശ്നങ്ങള്‍ മറികടന്ന്, ഡോക്ടര്‍ ആയ ഫാത്തിമ അസ്ല അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്.

https://youtu.be/e_w_BQMj974