രസകരമായ കുടുംബകഥയുമായി ലളിതം സുന്ദരം ട്രെയിലർ പുറത്തിറങ്ങി

ബിജുമേനോനും മഞ്ജുവാര്യരും പ്രധാനവേഷത്തിലെത്തുന്ന ‘ ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നടൻ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുടുംബ ചിത്രമായിരിക്കും എന്നാണ് ട്രെയിലെർ സൂചിപ്പിക്കുന്നത്.ഒ ടി ടി റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം മാർച്ച് 18ന്  സിഡ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴിയാണ് പ്രദർശനത്തിനെത്തുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ സൈജു കുറുപ്പ്, സുധീഷ്, അനു മോഹൻ, രഘുനാഥ് പലേരി, വിനോദ് തോമസ്സ്‌, സറീന വഹാബ്, ദീപ്തി സതി, അശ്വിൻ വാര്യർ, ബേബി തെന്നൽ, അഭിലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പി സുകുമാർ, ഗൗതം ശങ്കർ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മഞ്ജുവാര്യർ പ്രൊഡക്ഷൻസ്, സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകൾ മഞ്ജുവാര്യർ കൊച്ചുമോൻ എന്നിവർ ചേർന്നാണ് ലളിതം സുന്ദരം നിർമ്മിക്കുന്നത്.  പ്രമോദ് മോഹനാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. വീണ്ടും മഞ്ജു വാര്യർ ബിജു മേനോൻ കൂട്ടുകെട്ടിൽ  ഇറങ്ങുന്ന ചിത്രത്തിന് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലെർ ഇതിനോടകംതന്നെ  സോഷ്യൽ മീഡിയയിൽ വൈറലാണ്.