“കോഴിക്കോട് ഇതുപോലെ സന്തോഷം തരുന്ന ഒരു മണ്ണ് ” വീട്ടുകാർക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് സിത്താര

സംഗീത പ്രേമികൾക്ക് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച  ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിത്താരയുടെ ആലാപനശൈലി തന്നെയാണ് മറ്റുള്ളവരിൽ നിന്നും ഗായികയെ വ്യത്യസ്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ” കോഴിക്കോട് ഇതുപോലെ സന്തോഷം തരുന്ന ഒരു മണ്ണ്”എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീട്ടുകാർക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആണ് സിത്താര പങ്കുവെച്ചിരിക്കുന്നത് നിരവധി ആരാധകർ ആണ് ചിത്രത്തിന് കമന്റുകൾ നൽകുന്നത് .

ഗായിക എന്നതിലുപരി ഒരു നർത്തകി കൂടിയാണ് സിത്താര. റിയാലിറ്റി ഷോയിലൂടെയാണ് താരം പിന്നണിഗാനരംഗത്തേക്ക് എത്തിയത്. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ് 2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയിസ് തുടങ്ങിയവരിൽ മികച്ച പാട്ടുകാരിയായും സിതാര തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഡോക്ടർ സജീഷാണ് താരത്തിന്റെ ഭർത്താവ്, സാവൻ റിതു എന്നാണ് മകളുടെ പേര്. മകളും കൊച്ചു ഗായിക കൂടിയാണ്, മകൾ പാടിയ നീർമുകിലോ എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.  2012ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പിന്നീട് പിന്നണി ഗായികക്കുള്ള 2017ലെ പുരസ്കാരവും താരം നേടിയിരുന്നു.