വില്ലൻ വേഷത്തിൽ ഫഹദ് എത്തുന്നു. പുതിയ ലുക്കിൽ പൊളിയെന്ന് ആരാധകർ. 

വില്ലൻ വേഷത്തിൽ ഫഹദ് എത്തുന്നു. പുതിയ ലുക്കിൽ പൊളിയെന്ന് ആരാധകർ.  തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനാകുന്ന പുഷ്പ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് പ്രതിനായകവേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നത്. ഫഹദ് ആദ്യമായി തെലുങ്കിൽ ചിത്രത്തിലെ  വേഷത്തിന്റെ പുതിയ ചിത്രമാണ് ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നത്,

മുൻപുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വെറൈറ്റി ലുക്കിലാണ് ഫഹദ് എത്തിയിരിക്കുന്നത്. മൊട്ടത്തലയും കൂളിംഗ് ഗ്ലാസും, കാതിലെ കമ്മലും പിന്നെ വെള്ള ഷർട്ടിലുമുള്ള ലുക്ക്‌ ഇതിനൊടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ട്രൈലെർ ഈ അടുത്ത് റീലിസ് ചെയ്തിരുന്നു. രശ്മിക മാനന്ദയാണ് ചിത്രത്തിലെ നായിക. സൂപ്പർ ഹിറ്റായ ആര്യ, ആര്യ 2 വിനു ശേഷം സംവിധാകനായ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യകതയും ഇതിനുണ്ട്.ആന്ധ്രപ്രേദേ ശിൽ  ജീവിച്ച പുഷ്പ രാജ് എന്ന കള്ളക്കടത്തുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. മൈത്രി മൂവി മാക്കേഴ്സിന്റെയും മുട്ടം സെട്ടി മീഡിയയുടെ ബാനറിൽ നവീൻ യെർണേനിയും വൈ.രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് രണ്ടു  ഭാഗങ്ങളയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17 ന് റിലീസ് ചെയ്യും.