ഗർഭപാത്രം നീക്കം ചെയ്യുന്നതിന് മുൻപ്

ഗർഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്.ഇപ്പോൾ ഒരുപാട് സ്ത്രീകൾ ഇതിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കാൻ പറ്റും. ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ അന്തിമപരിഹാരമാണെന്ന തെറ്റായധാരണയാണ്. ഈ വർധനവിന്റെ പ്രധാന കാരണം.ഓപ്പറേഷൻ അല്ലാതെ തന്നെ പരിഹാരം കാണാൻ ഒരുപാട് മാർഗങ്ങൾ ഉണ്ട്.എന്നാൽ മിക്ക ആളുകൾക്കും ഇതിനെ പറ്റി അറിയുകയില്ല.

മറ്റു ചികിത്സാമാർഗങ്ങളെല്ലാം പരാജയപ്പെട്ടാൽ മാത്രം ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയെക്കുറിച്ചു ചിന്തിച്ചാൽ മതി.മധ്യ വയസിൽ എത്തിയ സ്ത്രീകളിലാണ് ഇത് കൂടുതൽ കണ്ടു വരുന്നത്.35 വയസു മുതൽ 55 വയസുവരെയുള്ളവരിലാണ് യൂട്രസ് നീക്കം ചെയ്യൽ കൂടുതൽ.ഗർഭപാത്രം നീക്കം ചെയ്യാൻ പല കാരണങ്ങൾ ഉണ്ട്.നല്ലൊരു ഡോക്ടറെ കണ്ട് മാത്രമേ ചികിത്സ ചെയ്യാൻ പാടുള്ളൂ.35 വയസിൽ താഴെ ഉള്ള സ്ത്രീകൾക്ക് ഈ പ്രശ്നം വരാനുള്ള സാധ്യത കുറവാണ്. ചില യുവതികളിൽ ആദ്യം പ്രസവത്തെത്തുടർന്നു തന്നെ സിസേറിയൻ ഹിസ്ട്രക്റ്റമി വേണ്ടി വരാറുണ്ട്.

അമിതരക്തസ്രാവം. ആർത്തവകാലത്ത് സാധാരണഗതിയിൽ 80 മി. ലി, രക്തം മാത്രമേ പോകൂ, നടുവേദന,എപ്പോഴും മൂത്രമൊഴിക്കാൻ തോന്നൽ, മലബന്ധം,അടിവയർവേദന ഇങ്ങനെയൊക്കെയാണ് ലക്ഷണങ്ങൾ.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment