മാസ്സ് ആക്ഷനുമായി സൂര്യ എതർക്കും തുനിന്തവൻ ട്രെയിലർ എത്തി

സൂര്യയെ നായകനാക്കി പാണ്ഡിരാജ് എഴുതി സംവിധാനം ചെയ്ത് സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന വരാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘എതർക്കും തുണിന്ദവൻ ‘ . സത്യരാജ്, രാജ്കിരൺ, മധുസൂദൻ റാവു, ശരണ്യ പൊൻവണ്ണൻ, ദേവദർശിനി, എം എസ് ഭാസ്‌കർ, സൂരി, റെഡിൻ കിംഗ്‌സ്‌ലി, പുഗജ്, വേല രാമമൂർത്തി, സിബി തുടങ്ങി നിരവധി സഹകഥാപാത്രങ്ങളുള്ള ചിത്രത്തിൽ സൂര്യ, പ്രിയങ്ക അരുൾ മോഹൻ, വിനയ് റായി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ഭുവന ചന്ദ്രൻ, ജയപ്രകാശ്, ഇളവരശു, സുബ്ബു പഞ്ചു, ശരൺ ശക്തി, ടൈഗർ തങ്കദുരൈ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചത്, . സിനിമയിലെ ഒരു സാമൂഹിക പോരാളിയായ നായകൻ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ എങ്ങനെ പോരാടും എന്നതാണ് ചിത്രത്തിന്റെ കഥ. ഒരു ആക്ഷൻ ചിത്രം ആണ് , തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്കൊപ്പം ചിത്രം 2022 മാർച്ച് 10 ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തിരിയുമാനിച്ചിരിക്കുന്നു ,