ചെകുത്താൻ നിങ്ങളെ തേടി എത്തും എമ്പുരാന്റെ വരവ് അറിയിച്ച് പൃഥ്വിരാജ്

എമ്പുരാൻ ചിത്രീകരണം ആരംഭിക്കുന്നതിന്റെ സൂചന നൽകി പൃഥ്വിരാജ് സുകുമാരൻ. ” നിങ്ങളുടെ ഏറ്റവും ഉയർന്ന നിമിഷത്തിൽ…. ജാഗ്രത പാലിക്കുക അപ്പോഴാണ് പിശാച് നിങ്ങളെ തേടി വരുന്നത് എന്ന  വാചകങ്ങളോടുകൂടി  എ ൽ 2 എന്ന ഹാഷ് ടാഗും പൃഥ്വിരാജ് കുറിച്ചിട്ടുണ്ട് .ഓസ്‌കർ വേദിയിൽ പുരസ്‌കാരം നേടി ഡെൻസൻ വാഷിങ്ടന്റെ വാചകം വെച്ചാണ് എമ്പുരാനെ  കുറിച്ചുള്ള സൂചന പൃഥ്വിരാജ് നൽകിയിട്ടുള്ളത്.

ഈ വാചകങ്ങളിലൂടെ തന്നെ എന്ത് മാജിക്ക് ആവും പൃഥ്വിരാജ് കൊണ്ടുവരിക എന്നും ആരാധകർ നോക്കുന്നുണ്ട്. ഓസ്കാർ വേദിയിൽ തന്റെ ഭാര്യയെ കളിയാക്കിയതിന് വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ സ്റ്റേജിൽ കയറി മുഖത്ത് അടിച്ചിരുന്നു പിന്നീട് മികച്ച നടനുള്ള ഓസ്കാർ വാങ്ങിയശേഷം നടത്തിയ പ്രസംഗത്തിനിടെ വിൽ സ്മിത്ത് കണ്ണീരണിഞ്ഞു കൊണ്ട് ഈ വാക്കുകൾ വാഷിംഗ്ടൺ തന്നോട് പറഞ്ഞതായി  വേദിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

200കോടി ക്ലബ്ബിൽ ഇടം നേടിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ലൂസിഫറിന് ശേഷം ഇതിന്റെ തുടർച്ചയായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്  മുരളി ഗോപിയാണ്. ലൂസിഫറിന്റെ തുടർച്ച ആതിനാൽ തന്നെ ആരാധകർക്കുള്ള  പ്രതീക്ഷയും ഏറെയാണ്.