നെറ്ഫ്ലിക്സിൽ പുതിയ വെബ്‌സീരീസുമായി ദുൽഖർ സൽമാൻ

നെറ്റ്ഫ്ലിക്സിലെ വെബ് സീരിസിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി പ്രിയ താരം ദുൽഖർ സൽമാൻ. ജെന്റിൽ  മാൻ, ഗോ ഗോവ ഗോൺ, ദി ഫാമിലിമാൻ, ശ്രദ്ധേയരായ ഇരട്ട സംവിധായകരായ രാജ്‌ നിഡി മോരു, കൃഷ്ണ ഡി. കെ  തുടങ്ങിയവർ (രാജ്‌ -ഡി കെ) ഒരുക്കുന്ന വെബ് സീരിസിൽ ആണ് ദുൽഖർ അഭിനയിക്കുന്നത്. നിലവിൽ സീരിയലിന്റെ ചിത്രീകരണം ഡെറാഡൂണിൽ പുരോഗമിക്കുകയാണ്, മാർച്ച് അവസാനത്തോടെ സീരിയലിലെ ചിത്രീകരണം പൂർത്തിയായേക്കും. ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരും അഭിനയിക്കുന്നുണ്ട്. കോമഡി ത്രില്ലറായിരിക്കും  ഈ വെബ്സീരീസ്. ദിൽജിത്ത് ദോസാഞ്ചിനെയായിരുന്നു നേരത്തെ ഈവേഷത്തിൽ തീരുമാനിച്ചിരുന്നത്, ദിൽ ജിത്ത് മായുള്ള ഡേറ്റിന്റെ വ്യത്യാസം കാരണം അദ്ദേഹം പിന്മാറിയപ്പോൾ ആണ് ദുൽഖറിന് ആ വേഷം ലഭിക്കുന്നത്.

കൊറോണ കാലഘട്ടത്തിൽ ഹിന്ദി സിനിമയിലെ അഭിഷേക് ബച്ചൻ, മാധുരി ദീക്ഷിത്, അക്ഷയ് കുമാർ തുടങ്ങിയ നിരവധി താരങ്ങൾ വെബ് സീരിസിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്,  ഇപ്പോൾ ആ പാത പിന്തുടർന്നാണ് മലയാളികളുടെ പ്രിയനടൻ ദുൽഖർ സൽമാൻ എത്തിയിട്ടുള്ളത്.
സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് എന്ന ചിത്രത്തിന്റെ റീലിസ് കോവിഡ് വ്യാപനം കൂടിയതിനെത്തുടർന്ന് മാറ്റിവെച്ചിരിന്നു.  കൊറിയോഗ്രാഫർ ആയ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ഹേ സിനാമികയും താരത്തിന്റെതായ് എത്താൻ ഉണ്ട് .