വിവാഹ വാർഷികം രാജസ്ഥാനിൽ ആഘോഷമാക്കി അമാലും ദുൽഖർ സൽമാനും…

പത്താം വിവാഹവാർഷികം ആഘോഷമാക്കി ദുൽഖർ സൽമാനും കുടുംബവും. രാജസ്ഥാനിലെ രൺതംബോർ കോട്ടയിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന ദുൽഖർ സൽമാന്റെയും അമാലിന്റെയും പ്രണയ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടിട്ടുള്ളത്.

മലയാളത്തിലെ തിരക്കുള്ള യുവ നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. തിരക്കുകൾ ഏറെയുണ്ടെങ്കിലും കുടുംബവുമായുള്ള നിമിഷങ്ങൾക്ക് താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ അമാലുമൊത്ത് രാജസ്ഥാനിൽ അടിച്ചു പൊളിക്കുന്ന ദുൽഖറിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

നമ്മൾ ജീവിക്കുന്ന കാലം സംസ്ഥാനങ്ങളെ രാജ്യങ്ങൾ പോലെയാക്കുന്നു. സുഹൃത്തുക്കൾ ശത്രുക്കളെപ്പോലെ തോന്നുന്നു. കഴിഞ്ഞ മാസം കഴിഞ്ഞ വർഷം പോലെ തോന്നുന്നു. ഏർ… കാത്തിരിക്കൂ ആ അവസാന വരി മായ്ക്കൂ.” എന്നാ അടിക്കുറിപ്പോടു കൂടിയാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ഹേയ് സിനാമിക താരത്തിന്റെതായ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. കാജൽ അഗർവാളും അദിതി റാവു മാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികമാരായി എത്തുന്നത്.’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്. 2022 ഫെബ്രുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.