ദുൽഖറിന്റെ സീതരാമത്തിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി

ദുൽഖറിന്റെ സീതരാമത്തിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി

ദുൽഖർ സൽമാൻ നായകനാകുന്ന സീതാരാമ ത്തിന്റെ ടീസർ പുറത്തിറങ്ങി. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചെയ്യുന്നത്. രശ്മിക മന്ദാന,മൃണാൽ താക്കൂർ എനിവർ ആണ് ചിത്രത്തിൽ ദുൽഖറിന്റെ നായികമാരായി  എത്തുന്നത്..ലെഫ്റ്റനന്റ് റാമിന്റെ പ്രണയ കഥ എന്ന ടാഗ് ലൈനോട്‌ കൂടിയാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വന്നിരിക്കുന്നത്.

സീത എന്നാണ്  ചിത്രത്തിൽ നായിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു പട്ടാളക്കാരൻ ആയി ആരാധകരെ വിസ്മയിപ്പിക്കാൻ ആണ് ദുൽഖർ സൽമാൻ എത്തുന്നത്. കാശ്മീരിൽ  വെച്ച് ചിത്രത്തിന്റെ പൂർത്തീകരണം പൂർത്തിയായെന്നാണ് പ്രവർത്തകർക്ക് അറിയിക്കുന്നുത്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

ദുൽഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നാണ് സംവിധായകനായ ഹനു രാഘവ പുടി പറഞ്ഞത്. വിശാൽ ചന്ദ്ര ശേഖർ ആണ് സംഗീത സംവിധാനം നിർവഹിച്ചത്. പി . എസ് വിനോദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്നാണ് സീത രാമം നിർമ്മിച്ചിരിക്കുന്നത്. കൊറിയോഗ്രാഫർ ആയ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രം അടുത്ത് റിലീസ് ചെയ്തിരുന്നു.