അഞ്ജലിയുടെ നെറുകയിൽ സിന്ദൂരം ചാർത്തി മലയാളികളുടെ പ്രിയ നടൻ ധ്രുവൻ

യുവ താരം ധ്രുവൻ  വിവാഹിതനായി അഞ്ജലി ആണ് വധു. പാലക്കാട് വെച്ച് മാർച്ച് 27വിവാഹം നടന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് താരം.ബന്ധുക്കളും  അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്. വളരെ ലളിതമായിരുന്നു ചടങ്ങുകൾ.  വെറുത്ത കളർ ഷർട്ടും മുണ്ടും ആയിരുന്നു ധ്രുവന്റെ വേഷം.  സെറ്റ് മുണ്ടിൽ അതീവ സുന്ദരിയാണ് അഞ്ജലിയും എത്തിയത്. വളരെ ലളിതമായിരുന്നു വിവാഹം.

താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.  ബാലതാരമായി എത്തിയ ധ്രുവൻ   പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ ബാലു എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രം ആറാട്ടിനും ഒരു ശ്രദ്ധേയമായ വേഷത്തിലൂടെ ധ്രുവൻ എത്തിയിരുന്നു. തല അജിത്ത് നായകനായ വലിമൈ എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയമായ വേഷം താരം കൈകാര്യം ചെയ്തിരുന്നു. സുരാജ് വെഞ്ഞാറമൂട്,  പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ജനഗണമന യാണ് താരത്തിന്റെതായ് റിലീസിനായി കാത്തിരിക്കുന്ന ചിത്രം.  ക്വീൻ എന്ന ചിത്രത്തിന്റെ സംവിധായകനായ ഡിജോ ജോസ് ആന്റണി തന്നെയാണ് ജനഗണമനയും സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഏപ്രിൽ 28 ആണ് ചിത്രം റിലീസ് ചെയ്യുന്നത്.  സുപ്രിയ മേനോൻ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും  മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്.