പത്താം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കിട്ട് ദുൽഖർ സൽമാൻ

ഭാര്യയായ അമാലും ഒത്തുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നമ്മൾ ഒരു പതിറ്റാണ്ട് പൂർത്തിയാക്കി, അത് 20 ആക്കി ഒന്നിച്ച് നമുക്ക് ഇനിയും യാത്ര ചെയ്യാം ദിശകൾ ഇല്ലാതെ നമ്മളെ നയിക്കാൻ കാറ്റ് മാത്രമേ ഉള്ളൂ എന്നും, മരിക്കുന്നത് വരെ നമുക്ക് കാറ്റിനൊപ്പം പോകാം, നമ്മുടെ നേരെ വരുന്ന തിരമാലകളെ മറികടന്ന് കയറിയിറങ്ങി ഒന്നിച്ചു പോവുകയാണ് പലപ്പോഴും.

ഒരു ജീവിതം സൃഷ്ടിക്കുകയാണ് ഇവിടെ അത് ഞങ്ങളുടെ ജീവിതമായി മാറുന്നു ഇപ്പോൾ ദിശ അറിയാൻ ഒരു നമുക്കൊരു കോംപസും ആങ്കറുമുണ്ട്, ഒരുമിച്ചുള്ള യാത്ര തുടരുകയാണ് ഒപ്പം പുതിയ ഭൂമി കണ്ടെത്തുക, ഒരുപാട് നമുക്ക് കാണേണ്ടതുണ്ട്. ഒരു ശതാബ്ദത്തിനു ശേഷവും ഇപ്പോഴും കൂടുതൽ ശക്തരാണ്. നമ്മുടെ കടലിൽ ഇപ്പോഴും കപ്പലിന്റെ ചിറകുകൾ ഉയർന്നുതന്നെ നിൽക്കുന്നു നമ്മുടെ മാലാഖക്ക് ഒപ്പം ആ കൂട്ടിൽ സുരക്ഷിതരായി നിൽക്കുകയാണ്. കപ്പലിന്റെ ഇടതുവശത്തോ വലുതുവശത്തോവെച്ച് നമ്മൾ കാണും എന്നു തുടങ്ങുന്ന വരികളാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ അമാലുമായി പങ്കു വച്ചിരിക്കുന്ന ചിത്രത്തിൻ അടിയിൽ ദുൽഖർ എഴുതിയിരിക്കുന്നത്.

മലയാളം സിനിമയിലെ കരുത്തുറ്റ യുവതാരനിരയിൽ മലയാളികൾക്ക് എന്ന് പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് എന്ന ചിത്രം മികച്ച പ്രതികരണത്തോടെയാണ് പ്രദർശനം തുടരുന്നത്.