നായ്ക്കളിലെ കൊടും ഭീകരർ ഇവരാണ്..

ഇവരാണ് ലോകത്തിലെ ഏറ്റവും അപകടകാരികളായ നായകൾ. ചില നായകളെ വളർത്തുന്നത് പല രാജ്യങ്ങളിലും നിയമപരമായി നിരോധിക്കുന്നുമുണ്ട്. ചിലർ സ്വന്തം മക്കളെപ്പോലെ ഓമനിച്ചു വളർത്തുന്ന താണ് നായകളെ, എന്നാൽ അപകടകാരികളായ ചില നായകൾ നമുക്കിടയിലുണ്ട് അവയെ പരിചയപ്പെടാം

ആദ്യമായി ബുള്ളി കുട്ട, വയൽ സംരക്ഷണത്തിന് കാവൽ നിൽക്കുന്നതിന് ബെസ്റ്റ് നായ്ക്കളാണ് ഇവ പഞ്ചാബിലും ഹരിയാനയിലും ആണ് ഈ നായകൾ ഏറെയുള്ളത്. ശരീരം ചുക്കി ചുളിഞ്ഞ അതുകൊണ്ടാണ് ഈ നായ്ക്കൾക്ക് ഇങ്ങനെയൊരു പേര് കിട്ടിയത്. വലിയ പേശിയും, ദൃഢമായ ശരീരം, ചുളിഞ്ഞ തൊലി എന്നിവയാണ് ഈ നായയുടെ പ്രത്യേകതകൾ കാവൽ നിൽക്കുന്നതിനും സംരക്ഷണത്തിനും ഈ നായ ബെസ്റ്റാണ്.

68 മുതൽ 78 കിലോ വരെയാണ് ഇതിന് ഭാരം ഉണ്ടാക്കുക. ഇവയുടെ കണ്ണുവെട്ടിച്ച് ഒരാൾക്കും മോഷ്ടിക്കാനും സാധിക്കില്ല. ടിബറ്റൻ മാസ്റ്റിവീസ് പണക്കാരുടെ നായ എന്നാണ് ഇതിനെ പൊതുവേ അറിയപ്പെടുന്നത്. വളരെ കുറച്ചു മാത്രമേ ഈ നായ ഉള്ളൂ, കണ്ടാൽ ഒരു സിംഹത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന നായ ആണിത്. ഈ നായയെ വീട്ടിൽ വളർത്തുന്നവർക്ക് സമ്പത്തും ഐശ്വര്യവും ഉണ്ടാകും എന്നാണ് പൊതുവേ പറയപ്പെടുന്നത്.

ചൈനയിലെ നായയുടെ പ്രദർശനങ്ങളും നടക്കുന്നുണ്ട്. 12 കോടി രൂപയാണ് ഈ നായയുടെ വില. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിലവരുന്ന നായ ആണിത്. ദേഷ്യം വരുന്ന സമയങ്ങളിൽ ആളെ തന്നെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും ഈ നായ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ നായക്ക് പലയിടത്തും വിലക്കുമുണ്ട്.

ചൈനീസ് ചോങ്ചിങ് പേര് പോലെ തന്നെ ചൈനയാണ് ഈ നായയുടെ സ്വദേശം. ആന മുതൽ സിംഹം വരെയുള്ള വന്യമൃഗങ്ങളെ തടഞ്ഞു നിർത്താനുള്ള കഴിവുള്ള ഒരു നായയാണ് ഇത്. പ്രധാനമായും വേട്ടയ്ക്ക് ആണ് നായകളെ ഉപയോഗിക്കുന്നത്.

20 മുതൽ 25 കിലോ വരെയാണ് ഈ നായയുടെ ഭാരം. ചൈനയിൽ വളരെക്കുറച്ച് നായകൾ മാത്രമേയുള്ളൂ . രണ്ടായിരത്തിൽ താഴെ മാത്രം ഈ നായകൾ ഉള്ളൂ. പല രാജ്യങ്ങളിലും ഈ നായകളെ വളർത്തുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാൻ ഷെപ്പേർഡ് ചരക്കുകൾ മറ്റും നീക്കാനായി ഒട്ടകങ്ങളെ ഉപയോഗിക്കാറുണ്ട് ഒട്ടകങ്ങളെ സംരക്ഷിക്കാനാണ് ഈ നായയുടെ ചുമതലകൾ. പുലിയോ സിംഹമോ ഉപദ്രവിക്കാൻ വരുകയാണെങ്കിൽ അവയെ വിരട്ടി ഓടിക്കാനുള്ള കഴിവ് നായയ്ക്ക് ഉണ്ട് . 79 കിലോ വരെ ഭാരം ഈ നായകൾക്ക് ഉണ്ടാകും. ഏതു കാലാവസ്ഥയിലും അതിജീവിക്കാൻ ഈ നായകൾക്ക് ആവും.ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരിക്കാൻ ഈ നായകൾക്ക് സാധിക്കും. മറ്റുള്ള നായകളെ അപേക്ഷിച്ച് ഇവയുടെ പല്ലുകൾക്ക് നീളം കൂടുതലാണ്.