ഉണക്കമുന്തിരിയിൽ അഭിനന്ദനങ്ങളുമായ് സുചിത്ര മോഹൻ ലാൽ, സന്തോഷം പങ്കുവെച്ച് ദിവ്യ വിനീത്

ഉണക്കമുന്തിരി എന്ന ഗാനത്തിന് സുചിത്ര മോഹൻലാൽ വിളിച്ച് അഭിനന്ദനം അറിയിച്ചതിനെ കുറിച്ച് ദിവ്യ വിനീത്. മോഹൻലാലിന് പാട്ട് വളരെ ഇഷ്ടമായെന്നും, അദ്ദേഹവുമായി ഈ പാട്ടുപാടിക്കൊണ്ട് നടക്കുന്നു വെന്നാണ് സുചിത്രാന്റി വിളിച്ചു പറഞ്ഞു എന്നാണ് ദിവ്യ പറഞ്ഞത്. ഈ അഭിനന്ദനം കേട്ടപ്പോൾ വളരെ സന്തോഷമായെന്നും താരം പറഞ്ഞു. കൂടാതെ  ഈ പാട്ടു പാടിയതിനെ കുറിച്ചും താരം മനസ്സുതുറക്കുന്നത്… ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ഉണക്ക മുന്തിരി എന്ന ഗാനം ആലപിച്ച ദിവ്യ വിനീത് ആ ഗാനത്തെക്കുറിച്ചു മനസ്സു തുറക്കുന്നു.തനിക്കു
ഇതൊരു പരീക്ഷണം ആയിരുന്നു എന്നാണ് ഈ ഗാനത്തെക്കുറിച്ച് ഗായിക ദിവ്യ പറയുന്നത്.

ഭർത്താവായ വിനീത് ശ്രീനിവാസനും ഗായകനായ ഹിഷാമും നിർബന്ധിച്ചത് കൊണ്ട് മാത്രമാണ്  താൻ ഇങ്ങനെയൊരു ഉദ്യമത്തിന് മുതിർന്നതെന്നും ദിവ്യ പറയുന്നു. പാട്ടും വരികളും ഹിറ്റായതിന്റെ ഫുൾ ക്രെഡിറ്റ് ഹിഷാമിനും, വിനീതിനും തന്നെയാണ്. പാട്ട് വേണ്ട രീതിയിൽ അവർ അത്ര ക്ഷമയോടെയാണ് ഗാനങ്ങൾ റെക്കോർഡ് ചെയ്തെന്നും, പാട്ടു മെച്ചപ്പെടാൻ വേണ്ടി  എത്ര റീടേക്ക് എടുക്കാനും അവർ തയ്യാറായിരുന്നു വെന്നും അവരാണ് പാട്ടിന്റെ വിജയത്തിന് പിന്നിൽ എന്നാണ് ദിവ്യ പറയുകയുണ്ടായി.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്നു തുടങ്ങിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ഇപ്പോൾ ദിവ്യ പാടിയ ഉണക്ക മുന്തിരി എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഉയർന്ന് പറന്ന് എന്നൊരു ആൽബത്തിലും സാറാസ് എന്ന സിനിമയ്ക്കു വേണ്ടിയും ദിവ്യ പിന്നണി പാടിയിരുന്നു.