മകൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ദിവ്യ ഉണ്ണി

മകൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മലയാളസിനിമയിൽ നിറഞ്ഞുനിന്ന താര സുന്ദരിയാണ് ദിവ്യ ഉണ്ണി. ഇപ്പോൾ മകളായ ഐശ്വര്യക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ദിവ്യ ഉണ്ണി എത്തിയിരിക്കുന്നുത് മകൾക്കൊപ്പം ഊഞ്ഞാൽ ആടുന്നതും, മകളെക്കൊണ്ട് ആനയെ തൊടുവിക്കുന്നതും, മക്കളോടൊപ്പം ചിരിച്ചു കളിക്കുന്ന ദിവ്യ ഉണ്ണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.2020 ജനുവരിയിലാണ് താരത്തിന് മകൾ പിറന്നത്.

മലയാളത്തിലെ തന്നെ മുൻനിര നായകന്മാരായ സുരേഷ്ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം, ദിലീപ്, മനോജ്‌ കെ ജയൻ തുടങ്ങിയ മുൻനിര നായകൻ മാരോടൊപ്പം അഭിനയിച്ച താരം നിരവധി ഹിറ്റ് സിനിമകളും മലയാള സിനിമാ ലോകത്തിന് നൽകിയിട്ടുണ്ട്. ഒരു മറവത്തൂർ കനവ്, ആകാശഗംഗ, പ്രണയ വർണ്ണങ്ങൾ തുടങ്ങിയ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം തന്നെ ഹിറ്റ് ചിത്രങ്ങളായിരുന്നു. അമേരിക്കയിൽ സ്ഥിരതാമസക്കാരിയായ ദിവ്യഉണ്ണി അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും നർത്തകിയായി ജീവിതം മുന്നോട്ടുപോകുകയാണ് താരം. സ്വന്തമായൊരു നൃത്ത വിദ്യാലയവും ദിവ്യ ഉണ്ണി നടത്തിവരുന്നുണ്ട്. ഈ അടുത്ത് കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിങ്ങിൽ ദിവ്യ ഉണ്ണി പങ്കെടുത്തിരുന്നു. ഇതിനോടകംതന്നെ മകൾ ഐശ്വര്യമായുള്ള ദിവ്യ ഉണ്ണിയുടെ വീഡിയോ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.