വീണ്ടും അഭിനയരംഗത്തേക്ക് ചുവടുകൾവെച്ച് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി

വീണ്ടും അഭിനയരംഗത്തേക്ക് ചുവടുകൾവെച്ച് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി. പൗർണമി   മുകേഷ് സംവിധാനം ചെയ്ത ഉർവശി (അഥവാ ഭൂമി) എന്ന ഫാഷൻ ഫിലിമിലിലൂടെയാണ് താരം വീണ്ടും എത്തുന്നത്. പ്രകൃതിയും പ്രകൃതിയിലുള്ള ചരാചരങ്ങളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ ഉർവശിയിൽ അവതരിപ്പിക്കുന്നത്. രണ്ടു മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ഫാഷൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഹരികൃഷ്ണൻ, ലിറിക്സ്  ഗോപീകൃഷ്ണൻ, എഡിറ്റിങ്ങും,ഡി ഐ യും വിഷ്ണുശങ്കർ വിഎസ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. അമൃതേഷ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.  വസ്ത്രാലങ്കാരം നിർവഹിക്കുന്നത് ജോബിനയും,  മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റിസ്‌വാൻ ആണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ജിബിൻ ജോസഫ് ആണ്, പ്രൊഡക്ഷൻ ഡിസൈനർ കൃഷ്ണജിത്ത്, ഫഹദാണ്. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

നീണ്ടകാലത്തെ ഇടവേളയ്ക്കു ശേഷമാണ് ദിവ്യ ഉണ്ണി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. ഇതിനോടകംതന്നെ താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഒരുകാലത്ത് മലയാള സിനിമയിൽ മലയാളസിനിമയിൽ  നിറഞ്ഞുനിന്ന താര സുന്ദരിയാണ് ദിവ്യ ഉണ്ണി. മുൻനിര നായകന്മാരായ  മോഹൻലാൽ, മമ്മൂട്ടി, മുകേഷ്, ജയറാം, ദിലീപ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്.