പ്രക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപ്-കാവ്യ ദമ്പതികള്‍. കഴിഞ്ഞ ദിവസമാണ്
ഇരുവരുടെയും മകള്‍ മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍ ആഘോഷം വളരെ ഗംഭീരമായി നടന്നത്. സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത ഇവരുടെ വിശേഷങ്ങള്‍ പ്രേക്ഷകരെ അറിയിക്കുന്നത് മൂത്തമകള്‍ മീനാക്ഷിയാണ്.
ഇപ്പോള്‍ മീനാക്ഷിയുടെ പുതിയ പോസ്റ്റ് മഹാലക്ഷ്മിയുടെ ബര്‍ത്ത്ഡേ ആഘോഷങ്ങളാണ്. മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് വച്ചുകൊണ്ട് നില്ക്കുന്ന ഒരു ക്യൂട്ട് ചിത്രമാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിയെ മീനൂട്ടി എന്നും മഹാലക്ഷ്മിയെ മാമാട്ടി എന്നാണ് എല്ലാവരും വിളിക്കുന്നത്.
ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ ഉറ്റസുഹൃത്തായ നടി നമിത പ്രമോദും കമന്റുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്നതിന്റെ ചിത്രങ്ങള്‍ ദിലീപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.